Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെട്ടുകേസിൽ രണ്ടുപേർ...

വെട്ടുകേസിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കഴക്കൂട്ടം: നെട്ടയകോണം പുതുവൽ പുത്തൻവീട്ടിൽ സുനിലിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി സമീപത്തെ ഫ്ലാറ്റിൽ കൊണ്ടുപോയി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. പാങ്ങപ്പാറ കൈരളി നഗറിൽ മണപ്പുറത്ത് വീട്ടിൽ ദീപക്ക് (31), കഴക്കൂട്ടം സ്വദേശിയും പിടിച്ചുപറി കേസിലുൾപ്പെട്ട പ്രതിയുമായ നെട്ടയകോണം പുതുവൽ പുത്തൻവീട്ടിൽ കുടുക്ക എന്നുവിളിക്കുന്ന രതീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിലുൾപ്പെട്ട അഭിനവ് ഒളിവിലാണ്. നിരവധി ആക്രമണ കേസുകളിലും അനധികൃതമായി ആയുധങ്ങൾ കൈവശംെവച്ചതിനും മോഷണം, പിടിച്ചുപറി കേസുകളും ഇവരുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം സൈബർ സിറ്റി അസി. കമീഷണർ ആർ. അനിൽകുമാറിൻെറ നിർദേശപ്രകാരം കഴക്കൂട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പ്രവീണിൻെറ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സന്തോഷ്‌കുമാർ, ശ്രീകുമാർ, അസി. സബ് ഇൻസ്‌പെക്ടർ ജസ്റ്റിൻ മോസസ്, സി.പി.ഒമാരായ വിനു, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Photo: 20190625_181716 (1) ക്യാപ്ഷൻ: അറസ്റ്റിലായ പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story