Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:03 AM IST Updated On
date_range 26 Jun 2019 5:03 AM ISTവിമാനത്താവളം സ്വകാര്യ മുതലാളിക്ക് തീറെഴുതാനുള്ള തീരുമാനം അപകടകരം -പന്ന്യൻ
text_fieldsbookmark_border
ശംഖുംമുഖം: ലാഭത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മുതലാളിക്ക് തീറെഴുതാനുള്ള തീരുമാ നം അപകടകരമാണെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എയർപോർട്സ് അതോറിറ്റി എംപ്ലോയീസ് യൂനിയൻ നടത്തിവരുന്ന അനിശ്ചിതകാല ധർണ സമരത്തിൻെറ 208ാം ദിവസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. 208 ദിവസമായി എയർപോർട്ട് അതോറിറ്റിയിലെ ജീവനക്കാർ നടത്തുന്ന സമരം തികച്ചും മാതൃകപരവും രാജ്യസ്നേഹപരവുമാണ്. അതുകൊണ്ടുതന്നെ സ്വകാര്യവത്കരണ തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് സുരേഷ്, അജിത്ത് എന്നിവർ സംസാരിച്ചു. IMG-20190625-WA0131 IMG-20190625-WA0129
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story