ബാലവേല തടയാന്‍ ജാഗ്രത പാലിക്കണം -മന്ത്രി ശൈലജ

05:04 AM
13/06/2019
തിരുവനന്തപുരം: ബാലവേല പൂര്‍ണമായി തടയുന്നതിന് അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ബാലാവകാശ സംരക്ഷണ കമീഷനെ വിവരം അറിയിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ. ഓരോ കുട്ടിക്കും സ്വയം രക്ഷപ്പെടുന്നതിനും മറ്റുള്ളവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള പ്രാപ്തി ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ കമീഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ബാല-കൗമാര വേല വിരുദ്ധദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബാലവേല തടയുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ശരണബാല്യം പദ്ധതി പ്രകാരം കഴിഞ്ഞവര്‍ഷം വിവിധ തൊഴിലുകളിലേര്‍പ്പെട്ട 140ലധികം കുട്ടികളെ മോചിപ്പിച്ചു. ഓരോ ജില്ലയിലും ആറുപേരെ വീതം പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിച്ചിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളെയോ സര്‍ക്കാര്‍ സുരക്ഷാഭവനങ്ങളിലോ ഏൽപിക്കുകയാണ് ചെയ്യുകയെന്നും അവർ പറഞ്ഞു. പട്ടം സൻെറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് അധ്യക്ഷത വഹിച്ചു. കമീഷന്‍ അംഗങ്ങളായ ഫാ. ഫിലിപ് പരക്കാട്ട്, ഡോ. എം.പി. ആൻറണി, എന്‍. ശ്രീല മേനോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ സി.സി, പി.ടി.എ പ്രസിഡൻറ് ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കമീഷന്‍ സെക്രട്ടറി അനിത ദാമോദരന്‍ നന്ദി പറഞ്ഞു. ബാലാവകാശ കമീഷന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനില്‍ ജെ.ജെ, ആര്‍.ടി.ഇ, പോക്‌സോ സെല്ലുകളിലേക്ക് സീനിയര്‍ ടെക്‌നിക്കല്‍ ഓഫിസര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലേക്ക് വിജ്ഞാപനം ചെയ്ത നാല് ഒഴിവുകളിലേക്കുള്ള റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. www.kescpcr.kerala.gov.in ൽ ലിസ്റ്റ് പരിശോധിക്കാം.
Loading...
COMMENTS