ശ്രീകാല ഭൈരവ ഭൂതത്താന്‍ ക്ഷേത്രത്തിൽ ഉത്സവം ഇന്നുമുതൽ

05:04 AM
13/06/2019
പോത്തന്‍കോട്: നന്നാട്ടുകാവ് ശ്രീകാല ഭൈരവ ഭൂതത്താന്‍ ക്ഷേത്രത്തിലെ 10ാമത് പ്രതിഷ്ഠ വാര്‍ഷികവും തിരുവുത്സവവും വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ഒന്നാം ദിവസം രാവിലെ 5.05ന് നിര്‍മാല്യദര്‍ശനം, എട്ടിന് നാരായണീയം, ഒമ്പതിന് നിറപറ സമര്‍പ്പണം, ഉച്ചക്ക് 12.30 മുതല്‍ കഞ്ഞിസദ്യ, വൈകീട്ട് അഞ്ചിന് ശ്രീനാരായണ കലാക്ഷേത്രയുടെ പഞ്ചവാദ്യം, 6.30ന് അലങ്കാര ദീപാരാധന. രണ്ടാം ദിവസം രാവിലെ 5.05ന് നിര്‍മാല്യദര്‍ശനം, 10.30ന് സമൂഹപൊങ്കാല, ഉച്ചക്ക് 12.30ന് പൊങ്കാല നിവേദ്യം, ഒന്നുമുതല്‍ സമൂഹസദ്യ, വൈകീട്ട് അഞ്ചിന് ചെണ്ടമേളം, 6.30ന് അലങ്കാര ദീപാരാധന, ഒമ്പതിന് നട അടയ്ക്കല്‍.
Loading...
COMMENTS