ബാലവേല വിരുദ്ധദിനാചരണം സംഘടിപ്പിച്ചു

05:04 AM
13/06/2019
തിരുവനന്തപുരം: സംസ്ഥാന തൊഴില്‍ വകുപ്പ് തിരുവനന്തപുരം ചൈല്‍ഡ് ലൈന്‍, ജില്ല നിയമ സേവന അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ബാലവേല ദിനാചരണം സംഘടിപ്പിച്ചു. ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എ. ജൂബിയ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഡോ. സാബസ് ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. ബാലവേല പ്രതിരോധവും നിയമ നടപടിക്രമങ്ങളും എന്ന വിഷയത്തില്‍ ജില്ല ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ ജോബി കൊണ്ടൂര്‍ ക്ലാസെടുത്തു. ലേബര്‍ ഓഫിസര്‍മാരായ ജയ സത്യദാസ്, എം.എം. ഷാജഹാന്‍, ടി.എല്‍. സത്യരാജ് എന്നിവര്‍ സംസാരിച്ചു. ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മൻെറ്) ബി.എസ്. രാജീവ് സ്വാഗതവും ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ കിരണ്‍ നന്ദിയും പറഞ്ഞു.
Loading...
COMMENTS