തെരുവുനായ് ശല്യം; വഴിമുട്ടി പൊതുജനം

05:04 AM
13/06/2019
നേമം: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ പൊതുജന സഞ്ചാരം വഴിമുട്ടി. നേമം ശാന്തിവിള താലൂക്ക് ആശുപത്രി പരിസരവും യു.പി.എസിന് സമീപമുള്ള ഇടറോഡുകളും തെരുവുനായ്ക്കളുടെ പിടിയിലാണ്. നായ്ക്കളെ പേടിച്ച് കുട്ടികളെ സ്കൂളിൽ അയക്കാൻ കഴിയാത്ത സാഹചര്യമാണ്. പകൽ സമയത്തും തെരുവുനായ് ഭീതിയിലാണ് പരിസരവാസികൾ. സ്കൂളിന് സമീപത്തെ കുളത്തിൻെറ വശങ്ങളിലും ഇടറോഡിലുമാണ് ഇവ തമ്പടിക്കുന്നത്. കാൽനടയാത്രക്കാരും സ്ത്രീകളുമാണ് നായ്ക്കളിൽ നിന്ന് കൂടുതൽ ആക്രമണം നേരിടേണ്ടിവരുന്നത്. രണ്ട് ആഴ്ചകൾക്കുള്ളിൽ നിരവധിപേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റതായി നാട്ടുകാർ പറയുന്നു. പരിസരപ്രദേശങ്ങളിൽ മത്സ്യ-മാംസാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതാണ് നായ്ക്കൾ തമ്പടിക്കാൻ പ്രധാന കാരണം. പലപ്പോഴും നായ്ക്കൾ കൂട്ടമായെത്തിയാണ് ആക്രമണം നടത്തുന്നത്. താലൂക്കാശുപത്രി കേന്ദ്രീകരിച്ച് ഭക്ഷണ അവശിഷ്ടങ്ങൾ കഴിക്കാൻ നായ്ക്കൾ എത്തിച്ചേരുന്നത് നാട്ടുകാർക്ക് തലവേദനയായി മാറിയിട്ടുണ്ട്. നായ്ക്കളെ തുരത്താൻ കല്ലിയൂർ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. ചിത്രവിവരണം: Stray dogs... Nemom photo.jpg ശാന്തിവിള യു.പി.എസിന് സമീപത്തെ ഇടറോഡിൽ തമ്പടിച്ചിരിക്കുന്ന നായ്ക്കൂട്ടം
Loading...