Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2019 5:03 AM IST Updated On
date_range 12 Jun 2019 5:03 AM ISTഹെൽമറ്റ് ഇല്ലെങ്കിൽ പിഴ 100, മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ
text_fieldsbookmark_border
തിരുവനന്തപുരം: ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹനനിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകള ും സംബന്ധിച്ച വിശദവിവരങ്ങൾ പൊലീസ് പ്രസിദ്ധീകരിച്ചു. മോട്ടോർവാഹനനിയമപ്രകാരം ൈഡ്രവിങ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, രജിസ്േട്രഷൻ രേഖകൾ, പുകപരിശോധന സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. ഇവക്കുപുറമെ പൊതുഗതാഗതവാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് സംബന്ധിച്ച രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് കാേര്യജുകളിൽ കണ്ടക്ടർ ലൈസൻസും പരാതിപുസ്തകവും ഇവക്കൊപ്പം ഉണ്ടാകണം. രജിസ്േട്രഷൻ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകർപ്പോ വാഹനത്തിൽ സൂക്ഷിക്കാം. വാഹനപരിശോധനസമയത്ത് ൈഡ്രവറുടെ കൈവശം ഒറിജിനൽ ഇല്ലെങ്കിൽ 15 ദിവസത്തിനകം വാഹനത്തിൻെറ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് ഹാജരാക്കിയാൽ മതി. രേഖകൾ കൈവശമില്ലെങ്കിൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥൻെറ നിർേദശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ ഒരു മാസം തടവോ 500 രൂപ പിഴയോ ആണ് ശിക്ഷ. നിയമപരമായി വാഹനം ഓടിക്കാൻ അധികാരമില്ലാത്തയാൾ വാഹനം ഓടിച്ചാൽ വാഹനത്തിൻെറ ചുമതലയുള്ളയാളിൽനിന്നോ ഉടമയിൽനിന്നോ 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്ക്കോ ശിക്ഷിക്കാം. ലൈസൻസ് അയോഗ്യമാക്കപ്പെട്ടയാൾ വീണ്ടും ലൈസൻസിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താൽ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും. അമിതവേഗത്തിൽ വാഹനമോടിച്ചാൽ 400 രൂപയാണ് പിഴ. കുറ്റകൃത്യം ആവർത്തിച്ചാൽ 1000 രൂപ പിഴ ഈടാക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാൽ 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. മൂന്നുവർഷത്തിനകം കുറ്റകൃത്യം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ൈഡ്രവിങ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടിയും സ്വീകരിക്കാം. മൂന്നുവർഷത്തിനകം ഇതേ കുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാൽ 1000 രൂപ പിഴയും അപകടകരമായ രീതിയിൽ ചരക്ക് കൊണ്ടുപോയാൽ 3000 രൂപ പിഴ അല്ലെങ്കിൽ ഒരു വർഷം തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവർഷം തടവോ ആയി മാറും. നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂർവസ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ ഹാജരാക്കുകയും വേണം. രജിസ്േട്രഷൻ നടത്താത്ത വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവർത്തിച്ചാൽ ഒരു വർഷം തടവോ 5000 രൂപക്കും 10,000 രൂപക്കും ഇടയിൽ പിഴയോ ഈടാക്കാം. ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1000 രൂപയും ഹെൽമറ്റ് ഇല്ലെങ്കിൽ 100 രൂപയും മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപയും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 100 രൂപയും പിഴ ഈടാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story