Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപണി പൂർത്തിയാക്കാതെ...

പണി പൂർത്തിയാക്കാതെ പ്രവേശനം കഴക്കൂട്ടം സ്കൂളിൽ മന്ത്രിയുടെ പരിശോധന

text_fields
bookmark_border
കഴക്കൂട്ടം: നിർമാണം നടക്കുന്ന കഴക്കൂട്ടം ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രിയുടെ പരിശോധന. പ്രവേശന ഉത്സവ ദിവസം വിദ്യാർഥികളെ പണിനടക്കുന്ന കെട്ടിടത്തിൽ കയറ്റി കേടുപാടുകൾ വരുത്തിയെന്ന പരാതിയിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ പരിശോധന. സർക്കാറിൻെറ നല്ല പ്രവൃത്തിയെ തുരങ്കം വെക്കുന്ന വികസന വിരോധികളാണ് ഇതിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു. ടൈലുകൾ പാകി അത് ഉറയ്ക്കുംമുമ്പ് രക്ഷാകർത്താക്കളെയും വിദ്യാർഥികളെയും കയറ്റി കേടുപാട് വരുത്തിയത് അധ്യാപകരുടെ വീഴ്ചയാണെന്നും ബന്ധപ്പെട്ടവരിൽനിന്ന് ഇതിൻെറ നഷ്ടപരിഹാരം ഈടാക്കണമെന്നും മന്ത്രി നിർദേശിച്ചു. പുതിയ കെട്ടിടങ്ങൾക്ക് പുറമെ ഇവിടത്തെ പഴയ കെട്ടിടങ്ങൾ നവീകരിച്ച് ഹൈടെക് വിദ്യാലയമാക്കുന്നതാണ് പദ്ധതി. മന്ത്രിയോടൊപ്പം മേയർ വി.കെ. പ്രശാന്തും ഉണ്ടായിരുന്നു. ക്യാപ്ഷൻ: IMG-20190611-WA0102 IMG-20190611-WA0103 നിർമാണം നടക്കുന്ന കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂൾ മന്ത്രി കടകംപള്ളി സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story