Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചളിയും വെള്ളക്കെട്ടും;...

ചളിയും വെള്ളക്കെട്ടും; നേമം റെയില്‍വേ സ്​​റ്റേഷന്‍ പരിസരത്ത്​ യാത്ര ദുഷ്‌കരം

text_fields
bookmark_border
നേമം: മഴ ശക്തമായതോടെ നേമം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്കുള്ള യാത്ര ദുഷ്‌കരമാണെന്ന് പരാതിയുമായി നാട്ടുകാരും യാത്രക്കാരും. റെയില്‍വേ സ്റ്റേഷന്‍ വികസനത്തിൻെറ ഭാഗമായി നടപ്പാക്കുന്ന അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് വെള്ളക്കെട്ടും ചളിയും രൂപപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശക്തമായി പെയ്യുന്ന മഴയില്‍ ഈ ഭാഗത്തേക്ക് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ പ്രയാസമാണ്. മണ്ണ് ഫില്ല് ചെയ്യുന്നതിൻെറ ഭാഗമായി കൃത്യമായ പ്ലാനിങ് ഇല്ലാതെ താഴ്ന്നപ്രദേശങ്ങളില്‍ മണ്ണ് നിരത്തിയതാണ് വെള്ളക്കെട്ടിന് കാരണമായത്. അരണ്ടവെളിച്ചത്തില്‍ രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്രയും അപകടം നിറഞ്ഞതാണ്. പുതുതായി നിർമിക്കുന്ന നേമം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിൻെറ ഭാഗമായി ടിപ്പര്‍ ലോറികളുടെ അമിതസഞ്ചാരമാണ് റോഡ് ചളിക്കുണ്ടായി മാറാന്‍ ഇടയാക്കിയത്. ചിത്രവിവരണം: ROAD NEAR RAILWAY STATION__ nemom photo നേമം റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡിലെ ചളിയും വെള്ളക്കെട്ടും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story