സ്​കൂൾ ശുചിമുറി ഉദ്ഘാടനം ഇന്ന്

05:03 AM
12/06/2019
നേമം: ഗവ. യു.പി.എസിലെ ശുചിമുറി ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പില്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ബിനുകുമാറിൻെറയും വിളപ്പില്‍ രാധാകൃഷ്ണൻെറയും സംയുക്ത ഫണ്ടായ 5,37,000 രൂപ വിനിയോഗിച്ചാണ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ടോയ്‌െലറ്റ് യൂനിറ്റ് നിർമിച്ചത്. മുമ്പ് റോട്ടറി ക്ലബുകാര്‍ ഇവിടെ ടോയ്‌െലറ്റ് നിർമിച്ചു നല്‍കിയിരുന്നുവെങ്കിലും പെണ്‍കുട്ടികള്‍ക്കായി ഒരു ടോയ്‌െലറ്റ് യൂനിറ്റ് ഇല്ലായിരുന്നു. നേമം റോഡ് വികസനം വന്നതോടുകൂടി ടോയ്‌ലെറ്റുകള്‍ പൊളിക്കേണ്ടിവന്നതോടെ പിന്നീട് സ്‌കൂള്‍ കുട്ടികള്‍ വിഷമവൃത്തത്തിലായിരുന്നു. സ്‌കൂളിന് സ്വന്തമായി ടോയ്‌ലെറ്റ് ഇല്ലെന്നുള്ള വിവരമറിഞ്ഞ് നേമം ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുത്താണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം ടോയ്‌ലെറ്റ് യൂനിറ്റുകള്‍ പണിതു നല്‍കിയത്. ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ലതകുമാരി, വാര്‍ഡ് അംഗങ്ങളായ ഗീതാകുമാരി, വി. സരിത, ഹെഡ്മാസ്റ്റര്‍ ജയചന്ദ്രന്‍, മനു എന്നിവര്‍ പങ്കെടുക്കും.
Loading...