മരങ്ങൾ മുറിച്ച് കടത്തിയതായി പരാതി

05:03 AM
12/06/2019
കഴക്കൂട്ടം: സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ 50 മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. കഴക്കൂട്ടം ആമ്പല്ലൂരിലെ അഞ്ച് വ്യക്തികളുടെ മൂന്ന് ഏക്കറോളം വരുന്ന പുരയിടത്തിൽനിന്ന തെങ്ങ്, മാവ്, റമ്പുട്ടാൻ തുടങ്ങിയ മരങ്ങളാണ് മുറിച്ചത്. രണ്ടാഴ്ച മുമ്പാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് വസ്തു ഉടമകൾ വിവരം അറിഞ്ഞത്. അപ്പോഴേക്കും ഏകദേശമുള്ള മരങ്ങൾ മുറിച്ച് കടത്തിയിരുന്നു. കഴക്കൂട്ടം അസിസ്റ്റൻറ് കൃഷി ഒാഫിസർ പ്രകാശ് കൃഷ്ണൻ, കൃഷി ഒാഫിസർ റീജ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് പേരടങ്ങുന്ന സംഘമാണ് മരങ്ങൾ മുറിച്ചുമാറ്റിയത് എന്നാണ് പരാതിക്കാർ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി വസ്തു ഉടമകൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. എന്നാൽ, മരം മുറിച്ചുമാറ്റിയ വസ്തുക്കൾ നെൽപാടങ്ങൾ ആണെന്നും വസ്തു ഉടമകൾ പാടങ്ങൾ മണ്ണിട്ട് നികത്തിയതാണെന്നും കഴക്കൂട്ടം അസിസ്റ്റൻറ് കൃഷി ഒാഫിസർ പ്രകാശ് കൃഷ്ണൻ പറഞ്ഞു. 2018 നവംബർ മാസത്തിൽ വസ്തു ഉടമയായ അജി സോമനെ നേരിൽകണ്ട് നെൽ വയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം നെൽവയൽ തരിശിടാൻ കഴിയിെല്ലന്ന് അറിയിച്ചിരുന്നു. 15 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വസ്തു ഉടമയുടെ ഭാഗത്തുനിന്ന് മറുപടി ഉണ്ടായില്ല. എന്നാൽ, മരങ്ങൾ മുറിച്ചുമാറ്റിയതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഫീൽഡ് സർവേ നടത്തിയപ്പോഴാണ് മരങ്ങൾ മുറിച്ച കാര്യം അറിഞ്ഞതെന്നും കൃഷി ഒാഫിസർ റീജ പറഞ്ഞു. കാപ്ഷൻ: പുരയിടത്തിൽനിന്ന് മരങ്ങൾ മുറിച്ചനിലയിൽ IMG-20190611-WA0111 IMG-20190611-WA0108 IMG-20190611-WA0112 IMG-20190611-WA0107
Loading...