ജസ്​റ്റിസ് ഷംസുദ്ദീൻ​ കമീഷൻ തെളിവെടുപ്പ്​ 14, 15 തീയതികളിൽ

05:03 AM
12/06/2019
തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുയർന്ന പരാതികൾ അന്വേഷിക്കാൻ രൂപവത്കരിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കമീഷൻ ജൂൺ 14, 15 തീയതികളിൽ തൈക്കാട് ഗാന്ധിസ്മാരക ഹാളിൽ തെളിവെടുപ്പ് നടത്തും. യൂനിവേഴ്സിറ്റി കോളജ് ഉൾപ്പെടെ എല്ലാ കലാലയങ്ങളിലെയും വിദ്യാർഥികൾക്കും അധ്യാപകർക്കും പൂർവവിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നേരിട്ടും അല്ലാതെയും തെളിവുകൾ നൽകാമെന്ന് കമീഷൻ മെംബർ സെക്രട്ടറി പ്രഫ. എ.ജി. ജോർജ് അറിയിച്ചു. രാവിലെ 10.30 മുതൽ 6.30 വരെയാണ് തെളിവെടുപ്പ്. ഫോൺ: 9447102040. e-mail: enquirycommissionunicollege@gmail.com.
Loading...