Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരം കടപുഴകി

മരം കടപുഴകി

text_fields
bookmark_border
പേരൂര്‍ക്കട: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി. പേരൂര്‍ക്കട ജില്ല മാതൃക ആശുപത്രിയുടെ മതിലിനോട് ചേര്‍ന്ന് റോഡരികില്‍ നിന്നിരുന്ന തണല്‍ വൃക്ഷമാണ് കടപുഴകിയത്. തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലുമായിരുന്നു സംഭവം. റോഡിൻെറ വശത്തുനിന്ന മരം മറിഞ്ഞുവീണ് എതിര്‍വശത്തെ കടക്ക് നേരിയ നാശനഷ്ടമുണ്ടായെങ്കിലും ആള്‍ക്കാര്‍ക്ക് പരിക്കില്ല. മരം വീണതോടെ പേരൂര്‍ക്കട ഊളന്‍പാറ റോഡില്‍ വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് അധികൃതര്‍ മരം മുറിച്ചുമാറ്റി. വൈകുന്നേരം ആറരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story