Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൃക്ഷപരിപാലനത്തിൽ...

വൃക്ഷപരിപാലനത്തിൽ വിദ്യാർഥികൾ കൂടുതൽ ശ്രദ്ധ​െവക്കണം -ക്ലീമിസ് ബാവ

text_fields
bookmark_border
തിരുവനന്തപുരം: വൃക്ഷപരിപാലനത്തിൽ വിദ്യാർഥികൾ കൂടുതൽ ശ്രദ്ധെവക്കണമെന്ന് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. പട ്ടം സൻെറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യൻെറ സുഖസൗകര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ ചൂഷണത്തിന് വിധേയമാക്കുന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇവിടെയാണ് കുട്ടികളുടെ ഇടപെടലുകൾ ആവശ്യമായി വരുകയെന്നും ബാവ ചൂണ്ടിക്കാട്ടി. സ്കൂൾ കാമ്പസിൽ നെല്ലിമരം നട്ടുകൊണ്ട് തണൽ ഒരു വരം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ എ.ബി. എബ്രഹാം, ഫാ. നെൽസൺ വലിയവീട്ടിൽ, ഫാ. ഗീവർഗീസ് എഴിയത്ത് എന്നിവർ പങ്കെടുത്തു. ഫോട്ടോ: IMG-20190607-WA0077.jpg സൻെറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിസ്ഥിതിദിനാഘോഷം ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നെല്ലിമരം നട്ട് ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, ഫാ. നെൽസൺ വലിയവീട്ടിൽ എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story