Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 5:04 AM IST Updated On
date_range 8 Jun 2019 5:04 AM ISTഇന്ധനം തീർന്ന പായ്ക്കപ്പൽ വിഴിഞ്ഞത്ത്
text_fieldsbookmark_border
കോവളം: ഉൾക്കടലിലൂടെ സഞ്ചരിച്ച പായ്ക്കപ്പൽ പ്രതികൂല കാലാവസ്ഥയിൽ ഇന്ധനം തീർന്നതിനെതുടർന്ന് വിഴിഞ്ഞെത്തത്തി. ഇ ന്ത്യൻ നാവികസേനക്ക് കൈമാറാൻ ചെന്നൈയിൽനിന്ന് ഗോവക്ക് പോവുകയായിരുന്ന ഐ.എൻ.എസ് ഹരിയാൻ എന്ന കപ്പലാണ് ഇന്നലെ ഉച്ചയോടെ അടിയന്തരമായി വിഴിഞ്ഞം തുറമുഖത്തടുപ്പിച്ചത്. പുതുച്ചേരിയിലെ അൾട്രാമറൈൻ കമ്പനിയിൽ നിർമിച്ച ആധുനിക സംവിധാനങ്ങളുള്ള പായ്ക്കപ്പലിൽ തമിഴ്നാട്ടുകാരായ ആറ് ജീവനക്കാരും ഉണ്ടായിരുന്നു. ചെന്നൈയിൽനിന്ന് യാത്ര പുറപ്പെട്ടെങ്കിലും ഉൾക്കടലിൽ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ കപ്പലിൻെറ നിയന്ത്രണംതെറ്റി. തുടർന്ന് പായ് താഴ്ത്തിക്കെട്ടി എൻജിൻ പ്രവർത്തിപ്പിച്ച് പ്രയാണം തുടരുന്നതിനിടയിൽ ഇന്ധനവും തീർന്നു. അപകടം മനസ്സിലാക്കിയ ജീവനക്കാർ വിഴിഞ്ഞത്തെ തീരസംരക്ഷണസേനയുടെയും പോർട്ട് അധികൃതരുടെയും സഹായം തേടി. ഉച്ചക്ക് പന്ത്രണ്ടരയോടെ തുറമുഖത്തിൻെറ പുതിയ വാർഫിൽ അടുപ്പിച്ച കപ്പലിൽ തീരദേശ പൊലീസും പോർട്ട് ഉദ്യോഗസ്ഥരും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. എമിഗ്രേഷൻ ക്ലിയറൻസിനുശേഷം രണ്ട് ജീവനക്കാർ വിഴിഞ്ഞത്തിറങ്ങി. അവർ കരമാർഗം നാട്ടിലേക്ക് മടങ്ങുമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ ഇന്ധനം നിറച്ചശേഷം ഗോവക്ക് തിരിക്കും. ഫോട്ടോ: IMG-20190607-WA0018.jpg തീരസംരക്ഷണസേനയുടെ കപ്പലിനൊപ്പം ബന്ധിച്ചിരിക്കുന്ന പായ്ക്കപ്പൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story