Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻഡോവ്മെൻറ് അവാർഡുകൾ...

എൻഡോവ്മെൻറ് അവാർഡുകൾ സമ്മാനിച്ചു

text_fields
bookmark_border
ATTN എൻഡോവ്മൻെറ് അവാർഡുകൾ സമ്മാനിച്ചു തിരുവനന്തപുരം: മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് എൻഡോവ്മൻെറ് അവാർഡുകൾ സമ്മാനിച്ചു. മെഡിക്കല്‍ കോളജ് പി.ടി.എയുടെ ആഭിമുഖ്യത്തിലാണ് അവാര്‍ഡ് വിതരണം സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളജ് ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. കെ. വാസുകി അവാര്‍ഡുകള്‍ വിതരണംചെയ്തു. വിവിധ വിഷയങ്ങളില്‍ ഉന്നതവിജയം കൈവരിച്ച 2013 എം.ബി.ബി.എസ് ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കാണ് അവാർഡുകൾ നൽകിയത്. ചടങ്ങിന് പി.ടി.എ പ്രസിഡൻറ് പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഗായകന്‍ ജി. ശ്രീറാം മുഖ്യാതിഥിയായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറാബീഗം സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ടി.കെ. കുമാരി സ്വാഗതവും ജോയൻറ് സെക്രട്ടറി ഡോ. സലീന പ്രമീള നന്ദിയും പറഞ്ഞു. ചിത്രം: Inaguration photo.jpg മെഡിക്കല്‍ കോളജ് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ ഉന്നതവിജയം കൈവരിച്ച എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ അവാര്‍ഡ്ദാന ചടങ്ങ് കലക്ടര്‍ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story