Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTഡിഫറൻറ് ആർട്സ് സെൻററിന് തറക്കല്ലിട്ടു
text_fieldsbookmark_border
ഡിഫറൻറ് ആർട്സ് സൻെററിന് തറക്കല്ലിട്ടു തിരുവനന്തപുരം: തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ ഒരുക്കുന്ന ഡിഫറൻറ് ആർട്സ് സൻെററിന് മന്ത്രി കെ.കെ. ശൈലജ തറക്കല്ലിട്ടു. ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സൻെററിന് വലിയൊരു പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാജിക് പ്ലാനറ്റിൽ സ്ഥിരമായി ഇന്ദ്രജാലം അവതരിപ്പിക്കുന്ന ഭിന്നശേഷിക്കുട്ടികളുടെ മാനസിക നിലവാരത്തിൽ ഗണ്യമായ പുരോഗതിയുണ്ടെന്ന് ചൈൽഡ് ഡെവലപ്മൻെറ് സൻെറർ കണ്ടെത്തിയതിൻെറ അടിസ്ഥാനത്തിലാണ് കൂടുതൽ ഭിന്നശേഷിക്കുട്ടികളെ ഏറ്റെടുക്കാനാണ് ഡിഫറൻറ് ആർട്സ് സൻെറർ എന്ന പദ്ധതിക്ക് രൂപം നൽകുന്നതെന്ന് മാജിക് അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു. സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, യു.എൻ റിക്കവറി കോഓഡിനേറ്റർ ജോബ് സക്കറിയ, ഡോ. ബാബു ജോർജ്, ഡോ. മുഹമ്മദ് അഷീൽ, മൃദുൽ ഈപ്പൻ, ചന്ദ്രസേനൻ മിതൃമ്മല, ആർ. രാജമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story