Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTഇസ്ലാം വിഭാവന ചെയ്ത സാമ്പത്തികക്രമം അനുകരണീയം -എം.എം. ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: ഇസ്ലാം വിഭാവന ചെയ്ത സാമ്പത്തികക്രമം അനുകരിച്ചാൽ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാൻ കഴിയുമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അഭിപ്രായപ്പെട്ടു. റമദാൻ പ്രമാണിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തിവന്ന റിലീഫ് വിതരണ സമാപന സേമ്മളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി പ്രോ ചാൻസലറും റിലീഫ് കമ്മിറ്റി ചെയർമാനുമായ എം.എസ്. ഫൈസൽഖാൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, കെ.എച്ച്.എം. മുനീർ, വിഴിഞ്ഞം ഹനീഫ്, എം.എസ്. ഗണേശൻ, ജെ.എം. മുസ്തഫ, കുളപ്പട അബു, മഞ്ച ഇല്യാസ്, അബുസാലി തുടങ്ങിയവർ സംസാരിച്ചു. ബീമാപള്ളി സക്കീർ സ്വാഗതവും പോത്തൻകോട് ഹസൻ നന്ദിയും പറഞ്ഞു. photo: IMG-20190530-WA0017.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story