Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTബസില്‍നിന്ന് ബാറ്ററി കവർന്നു
text_fieldsbookmark_border
ചിറയിന്‍കീഴ്: ബസിനുള്ളില്‍നിന്ന് ബാറ്ററി മോഷണം പോയി. മണനാക്ക് പെട്രോള്‍ പമ്പിനുള്ളില്‍ രാത്രി പാര്‍ക്ക് ചെ യ്തിരുന്ന ബ്രദേഴ്‌സ് ബസിലെ രണ്ട് ബാറ്ററികളാണ് കഴിഞ്ഞദിവസം മോഷണം പോയത്. ഒരു മാസം മുമ്പ് വക്കം പെട്രോള്‍ പമ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകളില്‍നിന്ന് ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും മ്യുസിക് സിസ്റ്റവും മോഷണം പോയിരുന്നു. ഇതിനെതിരെ ഉടമ പൊലീസില്‍ പരാതിപ്പെട്ടിട്ടും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടും മോഷണം പോയത്. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായി. കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story