Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTസ്വയംഭരണ കോളജ് അംഗീകാരസമിതി യോഗം ഇന്ന്; പുതിയ കോളജുകൾക്ക് പദവി അജണ്ടയിൽ
text_fieldsbookmark_border
* കോളജുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള റിപ്പോർട്ടും സമിതി പരിഗണിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്വയംഭരണ കോളജുകൾക്ക് എൻ.ഒ.സി നൽകുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സ്വയംഭരണ കോളജ് അംഗീകാരസമിതിയുടെ യോഗം ശനിയാഴ്ച ചേരും. ഇടതുസർക്കാർ വന്നശേഷം ആദ്യമായാണ് സമിതി യോഗം ചേരുന്നത്. രാവിലെ 10ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീലിൻെറ അധ്യക്ഷതയിലാണ് യോഗം. സ്വയംഭരണ കോളജ് പദവിക്കായി അപേക്ഷ നൽകിയ കോളജുകൾക്ക് എൻ.ഒ.സി നൽകുന്നത് യോഗത്തിൻെറ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ സ്വയംഭരണ കോളജുകൾ സംബന്ധിച്ച ആക്ടിൽ നിയമഭേദഗതിക്ക് ശിപാർശ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിപ്പോർട്ടും സമിതിയുടെ പരിഗണനക്ക് വരും. സ്വയംഭരണ കോളജുകളും സർവകലാശാലയും തമ്മിലുള്ള ബന്ധങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്ന രൂപത്തിലുള്ള നിയമഭേദഗതിക്കാണ് കൗൺസിൽ റിപ്പോർട്ടിൽ ശിപാർശയുള്ളത്. പദവിയുള്ള കോളജുകൾ ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും നിയമഭേദഗതി ശിപാർശയിൽ വ്യവസ്ഥയുണ്ട്. പുതിയ സ്വയംഭരണ കോളജുകൾക്ക് അനുമതി നൽകേണ്ടതില്ലെന്നായിരുന്നു ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ സ്വീകരിച്ച നയം. എന്നാൽ, ഒേട്ടറെ കോളജുകൾക്ക് പദവിക്ക് അർഹതയുണ്ടായിട്ടും നയം തടസ്സമായതോടെ സർക്കാറിനുമേൽ സമ്മർദം മുറുകി. ഇതോടെയാണ് അർഹതയുള്ള കോളജുകൾക്ക് പദവിക്ക് അനുമതി നൽകുന്നത് പരിശോധിക്കണമെന്ന് സർക്കാർതലത്തിൽതന്നെ അഭിപ്രായമുയർന്നത്. ഒരു സർക്കാർ കോളജ് ഉൾപ്പെടെ ഏഴ് കോളജുകൾക്ക് നാക് ഗ്രേഡിങ് 3.5 സ്കോറിന് മുകളിലുണ്ട്. ഇൗ കോളജുകൾക്ക് യു.ജി.സിയുടെ പരിശോധനയില്ലാതെതന്നെ പദവിക്ക് അർഹതയുണ്ട്. ഉയർന്ന ഗ്രേഡിങ് ഉള്ളതിനാൽ കൂടുതൽ ഫണ്ടിന് സ്വയംഭരണപദവിയല്ലാതെ കോളജുകൾക്ക് മുന്നിൽ മറ്റുമാർഗങ്ങളുമില്ല. എന്നാൽ, നിലവിലുള്ള 19 സ്വയംഭരണ കോളജുകളുടെ കാര്യത്തിൽ കൃത്യമായ നിയന്ത്രണമാണ് കൗൺസിലിൻെറ ശിപാർശയിലുള്ളത്. ഇടത് അധ്യാപകസംഘടനകൾ ഇപ്പോഴും സ്വയംഭരണപദവി അനുവദിക്കുന്നതിൽ എതിർപ്പുമായി രംഗത്തുണ്ട്. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story