Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTനാളികേര വികസന കൗൺസിലിെൻറ പദ്ധതി ഈ വർഷം തുടങ്ങും
text_fieldsbookmark_border
നാളികേര വികസന കൗൺസിലിൻെറ പദ്ധതി ഈ വർഷം തുടങ്ങും തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വാർഡുകളിലും 75 വീതം ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്ന പദ്ധതി ഈ വർഷം മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രി അധ്യക്ഷനായി രൂപവത്കരിച്ച സംസ്ഥാന നാളികേര വികസന കൗൺസിലിൻെറ യോഗത്തിലാണ് മന്ത്രി ഈ വിവരം അറിയിച്ചത്. 2019-മുതൽ 2029 വരെ 10 വർഷം നീളുന്ന വിവിധ ഘട്ടങ്ങളിലൂന്നിയുള്ള വികസന പദ്ധതികളാണ് നാളികേര വികസന കൗൺസിൽ വിഭാവനം ചെയ്യുന്നത്. വാർഡുകൾ തോറും 75 ഗുണമേന്മയുളള തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ആദ്യവർഷം 500 പഞ്ചായത്തുകളിൽ ഇതു നടപ്പാക്കും. ആറ് ലക്ഷം തെങ്ങിൻ തൈകൾ ഇതിനായി തയാറാക്കി. 60:20:20 എന്ന അനുപാതത്തിൽ നെടിയ ഇനം, കുറിയ ഇനം, സങ്കര ഇനം തൈകളായിരിക്കും വിതരണം ചെയ്യുക. യന്ത്രവത്കൃത തെങ്ങുകയറ്റത്തിനായി വികസിപ്പിച്ചെടുത്തിട്ടുള്ള പുതിയ യന്ത്രത്തിൻെറ ഡെമോൺസ്േട്രഷൻ ജൂൺ 12ന് വെള്ളായണി കാർഷിക കോളജിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story