Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:05 AM IST Updated On
date_range 29 May 2019 5:05 AM ISTപൊതുമേഖല സ്വകാര്യവത്കരണം: പിണറായി മോദിയെ കടത്തിവെട്ടുന്നു -ബെന്നി െബഹനാൻ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വൻകിട ഒാർഡറുകൾ സ്വകാര്യ കമ്പനികൾക്ക് മറിച്ചു നൽകിയും നിർമാണ പ്രവർത്തനങ്ങൾ അട്ടിമറിച്ചും പിണറായി നരേന്ദ്ര മോദിയെക്കാൾ വേഗത്തിൽ പൊതുമേഖലയെ സ്വകാര്യവത്കരിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി െബഹനാൻ. സംസ്ഥാന പൊതുമേഖല സ്ഥാപനമായ സി-ഡിറ്റിലെ സ്വകാര്യവത്കരണത്തിനെതിരെ സെൻട്രൽ സ്റ്റേറ്റ് പബ്ലിക് സ്കൂൾ സെക്ടർ എംപ്ലോയീസ് ഫെഡറേഷൻ (െഎ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നടന്ന സെക്രേട്ടറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, െഎ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, പി.എസ്. പ്രശാന്ത്, സി-ഡിറ്റ് എംപ്ലോയീസ് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി ആർ. ശിവരാമകൃഷ്ണൻ, കെ.എം. അബ്ദുൽ സലാം, പെൻപോൾ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story