Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:05 AM IST Updated On
date_range 29 May 2019 5:05 AM ISTആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ജൂൺ ഒന്നിന് ആരംഭിക്കും
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ പരിധിയിലെ 2019-2020 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ജൂൺ ഒന്നിന് ആരംഭിക്കും. വാർഡ്, തീയത ി, സൻെറർ ക്രമത്തിൽ: 1. ചെറുവയ്ക്കൽ (ജൂൺ ഒന്ന്, രണ്ട് ചെറുവയ്ക്കൽ വായനശാല) 2. പാൽകുളങ്ങര (ജൂൺ ഒന്ന്, രണ്ട് വാർഡ് കമ്മിറ്റി ഓഫിസ് പാൽകുളങ്ങര) 3. എസ്റ്റേറ്റ് (ജൂൺ ഒന്ന്, രണ്ട് സൻെറ് ആൻറണീസ് എൽ.പി.എസ് സത്യൻനഗർ) 4. തിരുവല്ലം (ജൂൺ ഒന്ന്, രണ്ട് തിരുവല്ലം എൽ.പി.എസ്) 5. ശ്രീകാര്യം (ജൂൺ നാല്, അഞ്ച് പാങ്ങപ്പാറ ഹെൽത്ത് സൻെറർ) 6. അമ്പലത്തറ (ജൂൺ അഞ്ച്, ആറ് തോട്ടം െറസിഡൻറ്സ് അസോസിയേഷൻ ഹാൾ) 7. നേമം (ജൂൺ നാല്, അഞ്ച്, ആറ് തമ്പുരാൻ നഗർ െറസിഡൻറ്സ് അസോസിയേഷൻ ഹാൾ) 8. നെടുങ്കാട് (ജൂൺ അഞ്ച്, ആറ് നെടുങ്കാട് യു.പി.എസ്) 9. ഇടവക്കോട് (ജൂൺ ഏഴ്, എട്ട്, ഒമ്പത് കരുമ്പുക്കോണം ദേവീക്ഷേത്രം ഓഡിറ്റോറിയം) 10. കാട്ടായിക്കോണം (ജൂൺ ഏഴ്, എട്ട്, ഒമ്പത് ഗവ. യു.പി.എസ് കാട്ടായിക്കോണം) 11. മുല്ലൂർ (ജൂൺ ഏഴ്, എട്ട്, ഒമ്പത് കിടാരക്കുഴി എൽ.പി.എസ്) 12. പുഞ്ചക്കരി (ജൂൺ ഏഴ്, എട്ട്, ഒമ്പത് ബി.എൻ.വി.എൽ.പി.എസ് പുഞ്ചക്കരി) കൂടാതെ നഗരസഭ മെയിൻ ഓഫിസിൽ (മ്യൂസിയത്തിന് എതിർവശം) ഒന്നുമുതൽ 30വരെ (പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ) സ്ഥിരം സൻെററും പ്രവർത്തിക്കും. തിരുവനന്തപുരം നഗര പരിധിയിലെ ഏത് വാർഡിൽ താമസിക്കുന്നവർക്കും ഈ കേന്ദ്രത്തിൽ എത്തി കാർഡ് പുതുക്കാം. നിലവിലെ ആരോഗ്യ ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബത്തിലെ ഏതെങ്കിലും ഒരംഗം ഇൻഷുറൻസ് കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് (പുതിയത്), 50 രൂപയുമായി കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. പ്രവർത്തന സമയം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story