ഡി. സാജു അനുസ്​മരണം

05:03 AM
18/05/2019
തിരുവനന്തപുരം: റവന്യൂ ഭവന നിർമാണ മന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറിയായിരുന്ന ഡി. സാജുവിനെ അനുസ്മരിച്ചു. എം.എൻ വി.ജി. അടിയോടി ഹാളിൽ നടന്ന യോഗത്തിൽ ഭരണപരിഷ്കാര വേദി സംസ്ഥാന പ്രസിഡൻറ് കെ.എൽ. സുധാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. നിസാറുദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ സി. ദിവാകരൻ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ, സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Loading...