പോപുലർ ​ഫ്രണ്ട്​ ഇഫ്​താർ

05:03 AM
18/05/2019
തിരുവനന്തപുരം: പോപുലർ ഫ്രണ്ടിൻെറ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന സംഗമം പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം ഉദ്ഘാടനം ചെയ്തു. സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളിൽ േയാജിച്ച മുന്നേറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘ വീക്ഷണത്തോടെയും ലക്ഷ്യബോധത്തോടും കൂടി സമുദായത്തിന് ആത്മവിശ്വാസം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ മുസ്ലിം സമൂഹം തയാറാകണം. ഗുരുതരമായ െവല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് പരസ്പരം കലഹിച്ച് ശക്തി നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാനിപ്ര ഇബ്രാഹിം മൗലവി, താജുദ്ദീൻ, കടയറ നാസർ, ഇ.എം. നജീബ്, എൻ.എം അൻസാരി, നസീർഖാൻ ൈഫസി, ഫത്തഹുദ്ദീൻ റഷാദി, സൈനുദ്ദീൻ മൗലവി, പാച്ചല്ലൂർ അബ്ദുസ്സലിം മൗലവി, നവാസ് മന്നാനി, മുജീബ്റഹ്മാൻ, കരീം, ഷിബിൻ തുടങ്ങി നിരവധിപേർ സംബന്ധിച്ചു.
Loading...
COMMENTS