തപാൽ പെൻഷൻകാർക്ക്​ അഡ്വാൻസ്​ പെൻഷൻ അനുവദിക്കണം

05:03 AM
18/05/2019
തിരുവനന്തപുരം: തപാൽ പെൻഷൻകാർക്ക് അഡ്വാൻസ് പെൻഷനും ഫെസ്റ്റിവൽ അലവൻസും എൽ.ടി.സിയും അനുവദിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും നാഷനൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. കെ. മുരളീധരൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ഷാനവാസ് ആനക്കുഴി, കെ. അജന്തൻനായർ, പി. റഹിം, എ.എസ്. ചന്ദ്രപ്രകാശ്, പുല്ലമ്പാറ പൂക്കുഞ്ഞ്, വി. കുട്ടപ്പൻനായർ തുടങ്ങിയവർ സംസാരിച്ചു. ജി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ. മുരളീധരൻ എം.എൽ.എ(ചെയർമാൻ), ജി. ശിവപ്രസാദ് (പ്രസി.), പുല്ലമ്പാറ പൂക്കുഞ്ഞ് (ജന. സെക്ര), ഡി. ക്രിസ്തുദാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Loading...
COMMENTS