കഥ വായനയും ചർച്ചയും

05:03 AM
18/05/2019
തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി വെള്ളനാട് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ഞായറാഴ്ച വൈകീട്ട് ലൈബ്രറി ഹാളിൽ കഥവായനയും ചർച്ചയും സംഘടിപ്പിക്കും. 'കഥനേരം' എന്ന പേരിൽ നടക്കുന്ന പരിപാടി അക്കാദമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡൻറ് എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. കഥാകൃത്തുക്കളായ പി.കെ. സുധി, സാബു കോട്ടുക്കൽ, മനോജ് വെള്ളനാട്, വിനീഷ് കളത്തറ എന്നിവർ തങ്ങളുടെ കഥകൾ വായിക്കും. ആയുർവേദ മെഡിക്കൽ ക്യാമ്പ് തിരുവനന്തപുരം: സബർബൻ റോട്ടറി ക്ലബിൻെറ സഹകരണത്തോടെ മനാറിൻെറ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ പേയാട് ഗവ.എൽ.പി.എസിൽ നടക്കും. 'സ്ത്രീകളുടെ ആരോഗ്യത്തിന് ആയുർവേദത്തിൻെറ ആവശ്യകത'എന്ന വിഷയത്തിൽ സെമിനാറും നടക്കുമെന്ന് സീനിയർ മെഡിക്കൽ ഒാഫിസർ ഡോ. ഷർമദ്ഖാൻ പറഞ്ഞു. കവിതവായനയും ചർച്ചയും തിരുവനന്തപുരം: കേന്ദ്ര സാഹിത്യഅക്കാദമി ഗ്രാമപ്രദേശങ്ങളിലെ എഴുത്തുകാരെ സംഘടിപ്പിച്ച് നടത്തുന്ന 'ഗ്രാമലോക്' പരിപാടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ 10ന് ഒറ്റശേഖരമംഗലം വെള്ളാങ്ങൽ മിൽക്ക് സൊസൈറ്റി ഹാളിൽ കവിതവായനയും ചർച്ചയും സംഘടിപ്പിക്കും. കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എൽ.വി. ഹരികുമാർ അധ്യക്ഷത വഹിക്കും. കീഴാറൂർ സുകു, ഗിരീഷ് കളത്തറ, ശാന്തകുമാരി, മണികണ്ഠൻ മണലൂർ തുടങ്ങിയവർ കവിത അവതരിപ്പിക്കും.
Loading...
COMMENTS