കടാശ്വാസ കമീഷന്‍ അദാലത്​ 21ന്

05:03 AM
18/05/2019
തിരുവനന്തപുരം: ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ സിറ്റിങ് 21 രാവിലെ 10ന് തൈക്കാട് സര്‍ക്കാര്‍ െഗസ്റ്റ് ഹൗസില്‍ നടക്കുമെന്ന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ സെക്രട്ടറി അറിയിച്ചു. വൈദ്യുതി മുടങ്ങും തിരുവനന്തപുരം: പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുക്കോല, മുല്ലശ്ശേരി, മുണ്ടയ്ക്കല്‍, കരിപ്പൂര്‍ക്കോണം, ട്രാവന്‍കൂര്‍വില്ല, കുടപ്പനക്കുന്നിൻെറ ഭാഗം, അമ്പലക്കടവ്, നമ്പാട് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. തിരുവല്ലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പരശുരാമക്ഷേത്രം, തിരുവല്ലം പമ്പ് ഭാഗങ്ങളിലും ശ്രീവരാഹം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എന്‍.എച്ച്, സിദ്ധ, വയ്യാമൂല ഭാഗങ്ങളിലും കേൻറാണ്‍മൻെറ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ബേക്കറി ജങ്ഷന്‍ ഭാഗങ്ങളിലും ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജഗതി യു.പി.എസ് ട്രാന്‍സ്‌ഫോര്‍മറിലും ഈശ്വരവിലാസം ട്രാന്‍സ്‌ഫോര്‍മറിലും, ബീക്കന്‍ ഫ്ലാറ്റ് ഭാഗങ്ങളിലും ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Loading...