എ പ്ലസ് നേടിയ കുട്ടികൾക്ക് കരിയർ ഗൈഡൻസിന് അപേക്ഷിക്കാം

05:03 AM
18/05/2019
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മൻെറ് (കിലെ) ജില്ലയിലെ കേരള കള്ള് വ്യവസായ ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു. ഇവർക്കായി കരിയർ ഗൈഡൻസും നൽകും. അർഹരായ കുട്ടികൾ ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കളാണെന്ന് തെളിയിക്കുന്ന രേഖകളും എസ്.എസ്.എൽ.സി ബുക്കിൻെറ ഒന്നാമത്തെയും അവസാനത്തെയും പേജിൻെറ സാക്ഷ്യപ്പെടുത്തിയ കോപ്പിയും‍/ പ്ലസ് ടു സർട്ടിഫിക്കറ്റിൻെറ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം 25ന് മുമ്പ് അപേക്ഷിക്കണം. വിലാസം: എക്‌സിക്യൂട്ടിവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മൻെറ്, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 വിലാസത്തിലോ kiletvm@gmail.com ലോ അയച്ചുനൽകണം. ഫോൺ: 0471 2309012, 2308947, 9447262461.
Loading...
COMMENTS