എൽ.എസ്​.ഡി സ്​റ്റാമ്പും ഗുളികകളുമായി യുവാവ് പിടിയിൽ

05:03 AM
18/05/2019
കഴക്കൂട്ടം: ഡി.ജെ പാർട്ടികളിൽ വിൽപനക്കെത്തിച്ച എൽ.എസ്.ഡി സ്റ്റാമ്പുകളും നൈട്രോസിൻ ഗുളികകളുമായി യുവാവ് എക്സൈസിൻെറ പിടിയിൽ. ടെക്നോപാർക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപനക്കെത്തിയ ഫോർട്ട് കൊച്ചി സ്വദേശി ആൻറണിയെയാണ് (23) കഴക്കൂട്ടം എക്സൈസ് പിടികൂടിയത്. കഴക്കൂട്ടത്തെ വിവിധ ഹോട്ടലുകളിൽ ഡി.ജെ പാർട്ടികൾ നടക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സംഘം മയക്കുമരുന്നു വിൽപനക്കാരെ നിരീക്ഷിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ടെക്നോപാർക്ക് മൂന്നാം ഘട്ട കെട്ടിടത്തിനു മുന്നിൽ െവച്ചാണ് ആൻറണി പിടിയിലായത്. ഇയാളിൽനിന്ന് 15 എൽ.എസ്.ഡി സ്റ്റാമ്പുകളും 70 നൈട്രോസിൻ ഗുളികകളും കണ്ടെടുത്തു. പ്രതി അടുത്തിടെ ഇറങ്ങിയ സിനിമയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. കൊച്ചി കേന്ദ്രീകരിച്ചിരുന്ന ഡി.ജെ പാർട്ടികൾ ജില്ലയിലും തുടങ്ങിയതോടെ മയക്കുമരുന്നു വ്യാപാരവും വ്യാപകമായിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് റാവു അറിയിച്ചു. 20190517_192840 എക്സൈസ് സംഘം പിടികൂടിയ എൽ.എസ്.ഡി സ്റ്റാമ്പുകളും നിരോധിത ഗുളികകളും 20190517_192858 ആൻറണി
Loading...