വണ്ടി തടഞ്ഞ് സ്വർണം കവർന്ന സംഭവം: ഒരു യുവതികൂടി അറസ്​റ്റിൽ

05:03 AM
18/05/2019
കോവളം: വണ്ടി തടത്ത് തമിഴ്നാട് സ്വദേശികളെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ ഒരുയുവതി കൂടി പിടിയിൽ. പാച്ചല്ലൂർ കുമിളിയിൽ താമസിക്കുന്ന ഹസീന(31)യാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽനിന്ന് കവർന്ന സ്വർണത്തിൻെറ ഭാഗങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മാലയുടെ ചില ഭാഗങ്ങൾ നഗരത്തിലെ സ്വർണക്കടയിൽ വിറ്റതായും പ്രതി മൊഴി നൽകി. കേസിൽ ആദ്യം പിടിയിലായ പാലപ്പൂര് വാടകക്ക് താമസിക്കുന്ന ഉഷ, മുഹമ്മദ് ജിജാസ് എന്നിവർ റിമാൻഡിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Loading...