നീലേശ്വരം സ്​കൂളിലെ പരീക്ഷാ നടത്തിപ്പിൽ ഗുരുതര ക്രമക്കേട്​; സമഗ്ര അന്വേഷണത്തിനു ശിപാർശ

05:02 AM
16/05/2019
തിരുവനന്തപുരം: കോഴിക്കോട് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷയിൽ അധ്യാപകൻ വിദ്യാർഥികൾക്കു വേണ്ടി പരീക്ഷ എഴുതിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിനു പരീക്ഷാ സെക്രട്ടറിയുടെ ശിപാർശ. സ്കൂളിൽ നടത്തിയ തെളിവെടുപ്പിൻെറ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഹയർ സെക്കൻഡറി ഡയറക്ടർക്കും നൽകിയ റിപ്പോർട്ടിലാണ് പരീക്ഷാ സെക്രട്ടറി ഡോ.എസ്.എസ് വിവേകാനന്ദൻെറ ശിപാർശ. അധ്യാപകൻ പരീക്ഷ എഴുതിയതിനെ തുടർന്ന് ഫലം തടഞ്ഞുവെച്ച രണ്ട് പ്ലസ് ടു വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പരീക്ഷ അടുത്ത സേ പരീക്ഷക്കൊപ്പം സൗജന്യമായി എഴുതാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ ജൂലൈയിൽ നടക്കുന്ന ഇംപ്രൂവ്മൻെറ് പരീക്ഷക്കൊപ്പം സൗജന്യമായി എഴുതാം. എന്നാൽ, നീലേശ്വരം സ്കൂളിലെ പരീക്ഷാ നടത്തിപ്പിൽ ഗുരുതര ക്രമക്കേടുണ്ടെന്നാണ് റിേപ്പാർട്ടിൽ പറയുന്നത്. ഒേട്ടറെ വിദ്യാർഥികൾ പരീക്ഷ എഴുതാൻ മെയിൻ ഷീറ്റിന് പുറമേ, അധിക ഷീറ്റ് വാങ്ങിയത് സ്കൂൾ അധികൃതർ വെട്ടിത്തിരുത്തിയിട്ടുണ്ട്. പല വിദ്യാർഥികളും അധിക ഷീറ്റ് വാങ്ങിയിട്ടില്ലെന്ന രീതിയിലാണ് വെട്ടിത്തിരുത്തിയത്. എന്നാൽ, ഇൗ വിദ്യാർഥികളിൽനിന്ന് ലഭിച്ച മൊഴി പ്രകാരം ഇവർ അധിക ഷീറ്റ് വാങ്ങിയതായും പരീക്ഷാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇൗ സാഹചര്യത്തിലാണ് സമഗ്ര അന്വേഷണത്തിന് ശിപാർശ. പരീക്ഷാഹാളിൽനിന്ന് ഇൻവിജിലേറ്റർ കൊണ്ടുവന്ന അധിക ഷീറ്റുകൾ സംബന്ധിച്ച വിവരങ്ങളിൽ പിന്നീട് വെട്ടിത്തിരുത്തൽ വരുത്തുകയായിരുന്നു. ഇൗ സ്കൂളിലെ വിദ്യാർഥികളുടെ പരീക്ഷാ പേപ്പറുകൾ ക്യാമ്പുകളിൽനിന്ന് വരുത്തി കൂടുതൽ പരിശോധന നടത്തും.
Loading...