Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 5:03 AM IST Updated On
date_range 15 May 2019 5:03 AM ISTസ്വര്‍ണക്കടത്തിെൻറ തലസ്ഥാനം
text_fieldsbookmark_border
സ്വര്‍ണക്കടത്തിൻെറ തലസ്ഥാനം ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ കാര ിയര്‍മാരായി പ്രവര്‍ത്തിക്കുന്നത് അധികവും തലസ്ഥാന ജില്ലയില്‍നിന്നുള്ളവര്‍. വിദേശത്തുനിന്നുള്ള സ്വര്‍ണക്കടത്തുമായി ബന്ധെപ്പട്ട് വടക്കന്‍ ജില്ലകളിലുള്ളവർ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാവുന്നത് സമീപകാലത്ത് വർധിച്ചിരുന്നു. ഇതോടെയാണ് സ്വര്‍ണക്കടത്തിന് തിരുവനന്തപുരം ജില്ലക്കാരെതന്നെ ഉപയോഗിച്ചുള്ള പുതിയ വഴികള്‍ കള്ളക്കടത്ത് മാഫിയകള്‍ തെരഞ്ഞടുത്തത്. വടക്കന്‍ ജില്ലക്കാര്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങുമ്പോള്‍ ഇവരുടെ പാസ്പോര്‍ട്ടുകളില്‍നിന്ന് സ്ഥലം മനസ്സിലാക്കുന്ന കസ്റ്റംസ് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാറുണ്ട്. ഇതുമൂലം പലപ്പോഴും തന്ത്രപരമായി കൊണ്ടുവരുന്ന സ്വര്‍ണംവരെ പിടിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണക്കടത്ത് മാഫിയകള്‍ തിരുവനന്തപുരം ജില്ലക്കാരെതന്നെ ഉപയോഗിച്ച് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാതെ നൂതനതന്ത്രങ്ങളിലൂടെ സ്വര്‍ണം പുറത്തേക്ക് കടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇടക്കാലത്ത് സ്വര്‍ണക്കടത്തിന് പിടിക്കപ്പെട്ട യാത്രക്കാരനില്‍നിന്ന് കിട്ടിയ വിവരങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍നിന്നുള്ളവര്‍ ധാരാളമായി സ്വര്‍ണക്കടത്തിൻെറ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായി മനസ്സിലായത്. ഇതോടെ എയര്‍കസ്റ്റംസ് പരിശോധനകള്‍ കര്‍ശനമാക്കി. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി തിരുവനന്തപുരം ജില്ലക്കാര്‍ സ്വര്‍ണവുമായി കസ്റ്റംസിൻെറയും ഡി.ആര്‍.ഐയുടെയും പിടിയിലായി. തലസ്ഥാന ജില്ലയിലുള്ള തൊഴില്‍രഹിതരെ കണ്ടെത്തി പണം വാഗ്ദാനം ചെയ്താണ് കാരിയര്‍മാരാക്കുന്നത്. സ്വന്തമായി പാസ്പോര്‍ട്ടുള്ളവര്‍ ഒരു തവണ വിദേശത്ത് പോയി കള്ളക്കടത്തുകാര്‍ നല്‍കുന്ന സാധനങ്ങളുമായി തിരികെ എത്തുന്നതിന് വിമാന ടിക്കറ്റും 30,000 രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്. പിടിക്കപ്പെട്ടാല്‍ വാഗ്ദാനം നല്‍കിയ തുക കിട്ടില്ല. തലസ്ഥാനത്തുനിന്ന് ഇത്തരം സംഘങ്ങളില്‍ നിരവധിപേര്‍ കാരിയര്‍മാരായി ചേര്‍ന്നതായാണ് വിവരം. പാസ്പോര്‍ട്ട് എടുക്കാത്തവര്‍ക്ക് കള്ളക്കടത്ത് സംഘങ്ങൾതന്നെ പാസ്പോര്‍ട്ട് എടുത്ത് നല്‍കി കാരിയര്‍മാരായി ഉപയോഗിക്കുന്നു. കാരിയര്‍മരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ച് വ്യക്തമായി വിവരങ്ങള്‍ അറിയാത്ത കാരണം ഇവരെ പിടികൂടിയാലും ഉറവിടം കണ്ടെത്താന്‍ അന്വേഷണ എജന്‍സികള്‍ക്ക് കഴിയുന്നില്ല. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ നല്‍കുന്ന ബാഗില്‍ എന്താണ്, എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് പോലും കാരിയർമാർക്ക് അറിയില്ല. കാരിയർമാർ വിദേശത്ത് വിമാനത്താവളത്തിനു മുന്നില്‍ എത്തുമ്പോള്‍ മാത്രമാണ് ലഗേജുകള്‍ കൈമാറുന്നതുതന്നെ. പിടിക്കപ്പെടാതെ തിരുവനന്തപുരത്തെത്തി വിമാനത്താവളത്തിന് പുറത്തുകടക്കുന്നവർ പിന്നീട് ഇൗ രംഗത്ത് സ്ഥിരംകണ്ണികളായി പ്രവർത്തിക്കും. ഒരു തവണ സ്വർണക്കടത്തിന് പോകുന്നവര്‍ക്കും രണ്ടു മാസം കഴിഞ്ഞാണ് വീണ്ടും ഊഴം നല്‍കുന്നതേത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story