Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:03 AM IST Updated On
date_range 1 May 2019 5:03 AM ISTകുമ്മനത്തിന് ലഭിച്ച ഷാളുകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന പരിപാടി ഉദ്ഘാടനം നാളെ
text_fieldsbookmark_border
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരന് കിട്ടിയ ഷാളുകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് നടക്കും. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തിൻെറ താൽക്കാലിക വസതിയിലാണ് പരിപാടി. പര്യടനത്തിനിടെ കിട്ടിയ ഷാളുകൾ, തോർത്തുകൾ, പൊന്നാട തുടങ്ങിയവ ഉപയോഗിച്ച് സഞ്ചി, തൊപ്പി, ഹാൻഡ് കർച്ചീഫ്, ടൗവൽ, തലയിണ കവർ എന്നിവ നിർമിക്കാനാണ് ലക്ഷ്യം. അതോടൊപ്പം പ്രചാരണത്തിനുപയോഗിച്ച ബോർഡുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റുന്നുമുണ്ട്. ഉൽപന്നങ്ങൾ നിർമിക്കാനായി സ്വാശ്രയ സംഘങ്ങളെയും ബി.എം.എസ് തൊഴിലാളികളെയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story