Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2019 5:03 AM IST Updated On
date_range 24 April 2019 5:03 AM ISTയു.പി മന്ത്രിക്കായി പരിശോധന
text_fieldsbookmark_border
ബദായൂൻ (യു.പി): ബദായൂൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് സ്ഥാനാർഥിയായ മകൾ സംഘമിത്ര മൗര്യക്കു വേണ്ടി യു.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ പ്രവർത്തിക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല അധികാരികളുടെ പരിശോധന. എസ്.പി സ്ഥാനാർഥിയായി മത്സരിക്കുന്ന ധർമേന്ദ്ര യാദവിൻെറ പരാതിയിലായിരുന്നു ജില്ല മജിസ്ട്രേറ്റിൻെറ നടപടി. ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ മന്ത്രിയെ കണ്ടെത്താനായില്ല. പ്രചാരണം കഴിഞ്ഞതിനുശേഷം വോെട്ടടുപ്പ് ദിവസം മണ്ഡലത്തിനു പുറത്തുള്ള മന്ത്രി ഇവിടെ തങ്ങുന്നത് ചട്ടലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story