Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2019 5:03 AM IST Updated On
date_range 24 April 2019 5:03 AM ISTശബരിമലയുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും മണ്ഡലത്തിൽ ഇല്ല- ചിറ്റയം ഗോപകുമാര്‍
text_fieldsbookmark_border
കൊട്ടാരക്കര: ശബരിമലയുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും മാവേലിക്കര മണ്ഡലത്തിലിെല്ലന്ന് മാവേലിക്കരയിലെ എല്‍. ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍. കൊട്ടാരക്കര ടൗൺ യു.പി സ്കൂളിലെ പോളിങ് ബൂത്തില്‍ വോട്ടര്‍മാരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷവും താനും വിശ്വസികൾക്കൊപ്പമാണ്. നല്ല വിജയ പ്രതീക്ഷയുണ്ട്. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിവരുന്ന വികസനപ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസകരമാണ്. ഇന്ത്യയിൽ മതേതരത്വം സംരക്ഷിക്കണമെങ്കിൽ, ഭരണഘടന സംരക്ഷിക്കണമെങ്കിൽ ഇടതുപക്ഷം ഇന്ത്യൻ പാർലമൻെറിൽ ശക്തമാകണമെന്ന ചിന്ത ജനങ്ങളിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story