അമ്പലപ്പുഴയിൽ എൽ.ഡി.എഫ് പ്രവർത്തകർക്കുനേരെ ആർ.എസ്​.എസ് ആക്രമണം

05:03 AM
24/04/2019
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ എൽ.ഡി.എഫ് പ്രവർത്തകർക്കുനേരെ വീണ്ടും ആർ.എസ്.എസ്, ബി.ജെ.പി ആക്രമണം. രണ്ടുപേർക്കു വെട്ടേറ്റു. സി.പി.എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം ജൻസൺ ജ്വോഷ്വ (33), ഡി.വൈ.എഫ്.ഐ കരുമാടി യൂനിറ്റ് അംഗം പ്രജോഷ് (30) എന്നിവർക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ-തിരുവല്ല റോഡിൽ അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്ക് ഞൊണ്ടിമുക്കിന് സമീപം ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ആക്രമണം. തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്കുശേഷം കാക്കാഴത്തെ പെട്രോൾ പമ്പിലേക്ക് ബൈക്കിൽ വരുന്നതിനിടെ മൂന്നുബൈക്കിൽ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം ഇടിച്ചുവീഴ്ത്തിയശേഷം വടിവാളിന് വെട്ടുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ അക്രമിസംഘം സ്ഥലംവിട്ടു. സമീപെത്ത ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമികളെന്ന് നാട്ടുകാർ പറഞ്ഞു. തലക്കും കൈകാലുകൾക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ ഇരുവെരയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കല്ലും വടിയും ഉപയോഗിച്ചുള്ള ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ 24 എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുന്നതിനിടെയാണ് ഒരു കി.മീ. അകലെ മാറി വീണ്ടും ബി.ജെ.പി, ആർ.എസ്.എസ് ക്രിമിനലുകളുടെ ആക്രമണം. മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു.
Loading...