Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോദി ഭരണത്തിന് അന്ത്യം...

മോദി ഭരണത്തിന് അന്ത്യം കുറിക്കണം -എ.കെ. ആൻറണി

text_fields
bookmark_border
ആറ്റിങ്ങല്‍: കേന്ദ്രത്തില്‍ മോദി ഭരണത്തിന് അന്ത്യം കുറിക്കാനും കേരളത്തില്‍ പിണറായി സര്‍ക്കാറി‍ൻെറ ധാര്‍ഷ്ഠ ്യം കുറയ്ക്കാനും ഉതകുന്നതാകണം തെരഞ്ഞെടുപ്പിലെ വിധിയെഴുത്തെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആൻറണി. ആറ്റിങ്ങല്‍ കച്ചേരിനടയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കാമെന്ന് ഉറപ്പുനല്‍കി അധികാരത്തില്‍വന്ന പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാഴ്ചയാണ്. തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുകയാണെങ്കില്‍ അക്രമരാഷ്ട്രീയനയം തിരുത്താന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയാറാകും. വിശ്വാസത്തെ തകര്‍ത്ത് മുതലെടുപ്പ് നടത്താനാണ് കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ചെയ്തിട്ടുള്ളതെന്നും ആൻറണി പറഞ്ഞു. കരകുളം കൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. തമിഴ്‌നാട് പി.സി.സി ട്രഷറര്‍ രാമചന്ദ്രന്‍, അഡ്വ. അടൂര്‍പ്രകാശ്, വര്‍ക്കല കഹാര്‍, എന്‍. പീതാംബരക്കുറുപ്പ്, പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, നെയ്യാറ്റിന്‍കര സനല്‍, എം.എ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ- യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആൻറണി സ്ഥാനാർഥി അഡ്വ. അടൂര്‍ പ്രകാശിനെ പൊന്നാടയണിയിക്കുന്നു tw atl ak antony adoor prakashineponnadayaniyikkunnu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story