Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരഞ്ഞെടുപ്പിനു​ ശേഷം...

തെരഞ്ഞെടുപ്പിനു​ ശേഷം ഇടതുപക്ഷത്തി​െൻറ സഹായം തേടാൻ മടിക്കില്ല -ആൻറണി

text_fields
bookmark_border
തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷത്തിൻെറ സഹായം തേടാൻ മടിക്കില്ല -ആൻറണി തിരുവനന്തപുരം: ലോക് സഭ ഫലപ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ ഇടതുപക്ഷത്തിൻെറ സഹായം തേടാൻ മടിക്കില്ലെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കാഴ്ചക്കാരാവുമെങ്കിലും ശേഷം അവരോട് തൊട്ടുകൂടായ്മ ഉണ്ടാവില്ല. പിണറായി വിജയനെ നല്ലനടപ്പ് ജാമ്യത്തിന് ജനങ്ങൾ വിധിക്കും. തിരുവനന്തപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിൻെറ പ്രാദേശിക വികസന പ്രകടനപത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് നയിക്കുന്ന സർക്കാർ രൂപവത്കരിക്കാതിരിക്കാൻ സമാനചിന്താഗതിക്കാരായ എല്ലാവരുമായും കൂട്ടുചേരും. ഇപ്പോൾ സഖ്യമുണ്ടാക്കാത്ത പാർട്ടികളുടെയും പിന്തുണ തേടും. അഞ്ചുവർഷത്തെ മോദി ഭരണത്തിൻറയും മൂന്നുവർഷത്തെ പിണറായി ഭരണത്തിൻെറയും വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ്. കേന്ദ്രത്തിൽ മതേതര സർക്കാർ ഉണ്ടാവാൻ ആഗ്രഹിക്കുന്നവർ കക്ഷി രാഷ്ട്രീയം മറന്ന് കോൺഗ്രസിനും സഖ്യകക്ഷികൾക്കും വോട്ട് ചെയ്യണം. കോൺഗ്രസ് സ്വാതന്ത്ര്യ സമരകാലഘട്ടം മുതൽ എന്നും വിശ്വാസികൾക്കും ആചാരത്തിനും ഒപ്പമായിരുന്നു. ശബരിമല വിഷയത്തിൽ പിണറായി വിജയന് കുറച്ചുകൂടി പക്വത കാട്ടാമായിരുന്നു. പിണറായിയുടെ പക്വതയില്ലായ്മയും എടുത്തുചാട്ടവും േമാദിയുടെ ഉറക്കം നടിക്കലുമാണ് പ്രശ്നം ഇത്ര രൂക്ഷമാക്കിയത്. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷം 1977 ലേതിന് സമാനമാണ്. സി.പി.എം, ബി.ജെ.പിവിരുദ്ധ നിലപാടിന് ജനങ്ങൾ പാകമായിരിക്കുന്നു. എൻ.ഡി.എക്ക് അക്കൗണ്ട് തുറക്കാൻ അവസരം ഉണ്ടാക്കരുത്. വലിയ ആപത്തുണ്ടാകാതിരിക്കാൻ പരമ്പരാഗതമായി ഇടതിന് വോട്ട് ചെയ്യുന്നവരും കോൺഗ്രസിനെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story