Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:05 AM IST Updated On
date_range 21 April 2019 5:05 AM ISTതൃപ്പാപ്പൂർ ശ്രീമഹാദേവ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു
text_fieldsbookmark_border
കഴക്കൂട്ടം: കാര്യവട്ടം തൃപ്പാദപുരം തൃപ്പാപ്പൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസമായ ശനിയാഴ്ച രാത്രി ആനയിടഞ്ഞു. ഉള്ളൂരിെല അനിൽകുമാറിൻെറ ഉടമസ്ഥതയിെല ശ്രീപാർവതി എന്ന പിടിയാനയാണ് ഇടഞ്ഞത്. ശനിയാഴ്ച വൈകീട്ട് ആറിന് കലശ എഴുന്നള്ളിപ്പിനിടെ മൂന്നാമത്തെ വലത്ത് വരുമ്പോഴാണ് ആനയിടഞ്ഞത്. േക്ഷത്രത്തിന് ചുറ്റുമോടിയ ആന കണ്ണിൽ കണ്ടതെല്ലാം തട്ടിയെറിഞ്ഞു. േമൽക്കൂരയിലെ ഓടും പൊട്ടിച്ചു. ജനം ചിതറിയോടി. പിന്നീട് നടയിൽ നിലയുറപ്പിച്ച ആന ആരെയും അടുക്കാൻ അനുവദിച്ചില്ല. ആനപ്പുറത്തിരുന്ന കഴക്കൂട്ടം സ്വദേശിയായ കീഴ്ശാന്തി വിനോദിനെ മൂന്നുമണിക്കൂറോളം നിലത്തിറക്കാൻ അനുവദിക്കാതെ ഭീതി പരത്തി. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. രാത്രി ഒമ്പതിനു ശേഷം ഉടമ അനിൽകുമാറും ഭാര്യയും ഭക്ഷണ സാധാനങ്ങളുമായി ക്ഷേത്രത്തിൽ എത്തി ആനയെ അനുനയിപ്പിച്ചാണ് കീഴ്ശാന്തിയെ നിലത്തിറക്കിയത്. പിന്നീട് ആനയെ തളച്ചു. 10 ദിവസത്തെ ഉത്സവത്തിന് ഈ ആനയെ ആദ്യം കൊണ്ടുവന്നിരുന്നു. അന്നും ഇടഞ്ഞതിനെ തുടർന്ന് വേറൊരു ആനയെ പകരം കൊണ്ടുവന്നിരുന്നു. അതിനെ തിരിച്ചുകൊണ്ടുപോയതിനുശേഷം ശനിയാഴ്ച വീണ്ടും ശ്രീപാർവതിയെ എഴുന്നള്ളത്തിനായി കൊണ്ടുവരുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story