Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2019 5:06 AM IST Updated On
date_range 18 April 2019 5:06 AM ISTഗുലാംനബിയും സിദ്ദുവും ഇന്ന് പ്രചാരണത്തിന്
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയു മായ നവജ്യോത് സിങ് സിദ്ദു എന്നിവർ പ്രചാരണത്തിന് ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. ഗുലാം നബി ആസാദ് എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് മണ്ഡലങ്ങളില്‍ പര്യടനം നടത്തും.18ന് കൊച്ചിയിലെത്തുന്ന അദ്ദേഹം ആലുവ, ചാവക്കാട്, പൊന്നാനി, പട്ടാമ്പി, മലപ്പുറം എന്നിവിടങ്ങളില്‍ പ്രസംഗിക്കും.19ന് മട്ടന്നൂർ, തലശ്ശേരി, മാനന്തവാടി, കമ്പളക്കാട്, മുക്കം, കാവന്നൂർ എന്നിവിടങ്ങളിലും പ്രസംഗിക്കും. സിദ്ദു18ന് കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഉച്ചക്കുശേഷം വയനാട് മണ്ഡലത്തിലെ കല്പറ്റ, നിലമ്പൂര്‍, എടവണ്ണ, കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രസംഗിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story