രാഹുൽ ഗാന്ധിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം

05:03 AM
15/04/2019
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദശനം കണക്കിലെടുത്ത് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതു വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിയതായി സിറ്റി പൊലീസ് അറിയിച്ചു. വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതു വരെ ശംഖുംമുഖം, ഒാൾസെയിൻറ്സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻസ്ക്വയർ, രക്തസാക്ഷിമണ്ഡപം, വി.ജെ.ടി, സ്പെൻസർ സെൻട്രൽ സ്റ്റേഡിയം, പുളിമൂട്, ആയുർവേദ കോളജ് വരെയുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും. ഉച്ചക്ക് മൂന്നുമുതൽ വൈകീട്ട് എട്ടുവരെ ജി.വി. രാജ, ആർ.ആർ. ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, ആൽത്തറ, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും, പബ്ലിക് ലൈബ്രറി, നന്ദാവനം, ആർ.ബി.ഐ, ബേക്കറി, ജേക്കബ്സ്, ഗേറ്റ്-നാല് വരെയുള്ള റോഡിലും രക്തസാക്ഷിമണ്ഡപം, വി.ജെ.ടി, സ്പെൻസർ സെൻട്രൽ സ്റ്റേഡിയം, പുളിമൂട്, ആയുർവേദകോളജ് വരെയുള്ള റോഡിലും അണ്ടർ പാസ്, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പേട്ട, ചാക്ക, ഒാൾസെയിൻറ്സ്, ശംഖുംമുഖം, എയർേപാർട്ട് വരെയുള്ള റോഡുകളിലും ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും. നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിൽനിന്ന് സമ്മേളനവുമായി ബന്ധപ്പെട്ട് വരുന്ന ചെറിയ വാഹനങ്ങൾ കരമന-കിള്ളിപ്പാലം-തമ്പാനൂർ-ആർ.എം.എസ് വഴി മാഞ്ഞാലിക്കുളം ഗ്രൗണ്ടിലെത്തി ആളെ ഇറക്കിയ ശേഷം അവിടെ പാർക്ക് ചെയ്യണം. നെടുമങ്ങാട്, പേരൂർക്കട, അരുവിക്കര, വട്ടിയൂർക്കാവ് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ കവടിയാർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് കുറവൻകോണം-മരപ്പാലം - കൊടുങ്ങാനൂർ - പ്ലാമൂട് - പി.എം.ജി, ജി.വി.രാജ, ആർ.ആർ ലാമ്പ്, രക്തസാക്ഷി മണ്ഡപം, വി.ജെ.ടി വഴി വന്ന് യൂനിവേഴ്സിറ്റി കോളജ് ലൈബ്രറിയുടെ ഭാഗത്ത് ആളെ ഇറക്കിയ ശേഷം ജനറൽ ആശുപത്രി, പേട്ട, ചാക്ക വഴി ഈഞ്ചയ്ക്കൽ ബൈപാസിൽ എത്തി സർവിസ് റോഡിൽ പാർക്ക് ചെയ്യണം. മലയിൻകീഴ്, കാട്ടാക്കട സിറ്റിയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പൂജപ്പുര-ജഗതി-മേട്ടുക്കട-സംഗീത കോളജ്-മോഡൽ സ്കൂൾ ജങ്ഷൻ-ഹൗസിങ് ബോർഡ് ജങ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ തിരികെ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കൊല്ലം, വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൾ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ തീരദേശ പാത വഴിയോ കഴക്കൂട്ടം ബൈപാസ് വഴിയോ വന്ന് വെൺപാലവട്ടത്തുനിന്ന് തിരിഞ്ഞ് കിംസ്, കുമാരപുരം, മുറിഞ്ഞപാലം, പട്ടം, പി.എം.ജി, ജി.വി.രാജ, രക്തസാക്ഷി മണ്ഡപം, വി.ജെ.ടി വഴി വന്ന് യൂനിവേഴ്സിറ്റി കോളജ് ലൈബ്രറിയുടെ ഭാഗത്ത് എത്തി ആളെ ഇറക്കിയശേഷം വാഹനങ്ങൾ ഈഞ്ചയ്ക്കൽ, കോവളം ബൈപാസിൽ എത്തി പാർക്ക് ചെയ്യണം. വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന സ്ഥലങ്ങൾ .................................................................. കഴക്കൂട്ടം ബൈപാസ് വഴി വരുന്ന ചെറിയ വാഹനങ്ങൾ കുഴിവിള ജങ്ഷനിൽനിന്നോ വെൺപാലവട്ടം ജങ്ഷനിൽനിന്നോ തിരിഞ്ഞു പോകണം. കഴക്കൂട്ടം ബൈപാസ് വഴി വരുന്ന കെ.എസ്.ആർ.ടി.സി ഉൾെപ്പടെ ഹെവി വാഹനങ്ങൾ കാര്യവട്ടം, ശ്രീകാര്യം വഴി പോകണം. തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്തുനിന്ന് തിരിഞ്ഞ് ബേക്കറി, പനവിള വഴി പോകണം. വാഹനങ്ങൾ ഗതാഗതതടസ്സം കൂടാതെ പോകേണ്ട സ്ഥലങ്ങൾക്കനുസരിച്ച് പാർക്ക് ചെയ്യേണ്ടതാണ്. റോഡിനു പാരലൽ ആയോ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, പാർക്ക് ചെയ്തിരിക്കുന്ന മറ്റു വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ ഉണ്ടായിരിക്കണം. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്തപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ ഗതാഗത തിരക്ക് കണക്കിലെടുത്ത് അന്നേദിവസം രാവിലെ എട്ടു മുതൽ ഉച്ചക്ക് 10വരെയും വൈകീട്ട് നാലു മുതൽ രാത്രി 9.30വരെയുമുള്ള യാത്രകൾ ക്രമീകരിക്കണം.
Loading...
COMMENTS