ലോക്‌സഭ തെരഞ്ഞെടുപ്പ് : ജില്ലയിലെ 19 പോളിങ് ബൂത്തുകൾക്ക്​ സ്ഥാനമാറ്റം

05:03 AM
15/04/2019
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ രണ്ട് പാർലമൻെറ് മണ്ഡലങ്ങളിലായി 19 ബൂത്തുകളുടെ സ്ഥാനങ്ങൾ മാറ്റുന്നതിനു തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകി. ബൂത്തുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്നും പുനരുദ്ധാരണത്തിനായി പൊളിച്ചുമാറ്റിയതിനെത്തുടർന്നുമാണ് സ്ഥാനം മാറ്റിയതെന്ന് ജില്ല ഇലക്ഷൻ ഓഫിസർ ഡോ. കെ. വാസുകി അറിയിച്ചു. എട്ട് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകൾക്കാണ് മാറ്റം. ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ 149ാം നമ്പർ ബൂത്ത് നിലവിൽ സ്ഥിതിചെയ്യുന്ന ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിൽനിന്ന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിലേക്ക് മാറ്റി. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ 153ാം നമ്പർ ബൂത്ത് കാവുമ്മൂല അംഗൻവാടിയിൽനിന്ന് കരുപ്പൂർ ഗവൺമൻെറ് ഹൈസ്‌കൂളിൻെറ പുതിയ കെട്ടിടത്തിൻെറ വടക്കുകിഴക്ക് ഭാഗത്തേക്ക് മാറ്റി. വട്ടിയൂർക്കാവ് മണ്ഡലത്തിൽ രണ്ട് ബൂത്തുകൾക്കു മാറ്റമുണ്ട്. വട്ടിയൂർക്കാവ് പഞ്ചായത്ത് ഹെൽത്ത് സൻെററിലുണ്ടായിരുന്ന 50, 51 നമ്പർ ബൂത്തുകൾ യഥാക്രമം മണലയം സൻെറ് ആൻറണീസ് ചർച്ച് കോംപൗണ്ടിലെ കിഴക്കു ഭാഗത്തുള്ള ഹാളിൻെറ വടക്ക് ഭാഗം, തെക്കുഭാഗം എന്നിവിടങ്ങളിലേക്കു മാറ്റി. നേമം മണ്ഡലത്തിൽ അഞ്ചു ബൂത്തുകൾക്കു മാറ്റമുണ്ട്. കാലടി ഗവൺമൻെറ് ഹൈസ്‌കൂളിലുണ്ടായിരുന്ന 84, 85, 86, 87 നമ്പർ ബൂത്തുകൾ യഥാക്രമം കാലടി 563ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻെറ വനിതാസമാജം ഹാളിൻെറ തെക്കുപടിഞ്ഞാറ് ഭാഗം, കിഴക്കുവശത്തുള്ള കെട്ടിടത്തിൻെറ തെക്കുഭാഗം, കിഴക്കുവശത്തുള്ള കെട്ടിടത്തിൻെറ മധ്യഭാഗം, കിഴക്കുവശത്തുള്ള കെട്ടിടത്തിൻെറ വടക്കുഭാഗം എന്നിങ്ങനെ സ്ഥാനം മാറ്റി. നേമം സബ് രജിസ്ട്രാർ ഓഫിസിലുണ്ടായിരുന്ന 150ാം നമ്പർ ബൂത്ത് സ്വരാജ് ഗ്രന്ഥശാലയിലേക്കും മാറ്റിയിട്ടുണ്ട്. പാറശ്ശാല മണ്ഡലത്തിലെ പരശുവക്കൽ സർവിസ് സഹകരണ ബാങ്കിലെ 122ാം നമ്പർ ബൂത്ത് മഠത്തുവിളാകം 174ാം നമ്പർ അംഗൻവാടിയിലേക്കു മാറ്റി. കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ കൃഷി ഓഫിസിലെ 10ാം നമ്പർ ബൂത്ത് കൃഷി ഓഫിസിൻെറതന്നെ പുതിയ കെട്ടിടത്തിലേക്കു മാറ്റി. കോവളം മണ്ഡലത്തിലെ ഏഴു ബൂത്തുകൾക്കു സ്ഥാനമാറ്റമുണ്ട്. മുട്ടക്കാട് എൽ.എം.എസ്. പ്രൈമറി സ്‌കൂളിലെ ഒന്ന്, 13 നമ്പർ ബൂത്തുകൾ മുട്ടക്കാട് സി.എസ്.ഐ. പാരിഷ് ഹാളിലേക്കു മാറ്റി. കെ.വി. ലോവർ പ്രൈമറി സ്‌കൂളിലുണ്ടായിരുന്ന 76,77,78 നമ്പർ ബൂത്തുകൾ യഥാക്രമം തെമ്പാമുട്ടം അംഗൻവാടി, തെമ്പാമുട്ടം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, തെമ്പാമുട്ടം ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവിടങ്ങളിലേക്കു മാറ്റി. പൂതംകോട് എൽ.പി. സ്‌കൂളിലെ 160ാം നമ്പർ ബൂത്ത് കാഞ്ഞിരംകുളം പി.ഡബ്ല്യു.ഡി. ഓഫിസിലേക്കു മാറ്റി. കാഞ്ഞിരംകുളം പി.ഡബ്ല്യു.ഡി. ഓഫിസിലെ 165ാം നമ്പർ ബൂത്ത് കാഞ്ഞിരംകുളം ഗവ. ഹൈസ്‌കൂളിലേക്കും സ്ഥാനം മാറ്റിയിട്ടുണ്ട്. നെയ്യാറ്റിൻകര മണ്ഡലത്തിലെ ഇരുമ്പിൽ എൻ.എസ്.എസ്. കരയോഗത്തിലെ 54ാം നമ്പർ ബൂത്ത് ഇരുമ്പിൽ 23ാം നമ്പർ അംഗൻവാടിയിലേക്കും സ്ഥലംമാറ്റി. ഇതുകൂടാതെ ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലായി 40 പോളിങ് ബൂത്തുകൾ അവ സ്ഥിതിചെയ്തിരുന്ന കേന്ദ്രത്തിൽത്തന്നെ കെട്ടിടമാറ്റം വരുത്തിയിട്ടുണ്ടെന്നും ജില്ല ഇലക്ഷൻ ഓഫിസർ അറിയിച്ചു.
Loading...
COMMENTS