ചിദാനന്ദപുരിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി

05:03 AM
15/04/2019
തിരുവനന്തപുരം: ചിദാനന്ദപുരിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്് എല്‍.ഡി.എഫ് തിരുവനന്തപുരം പാര്‍ലമൻെറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതിനല്‍കി. കഴിഞ്ഞദിവസം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ഇടതുപക്ഷത്തെ തോല്‍പിക്കണമെന്നും എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യരുതെന്നും ചിദാനന്ദപുരി ആഹ്വാനം ചെയ്തിരുെന്നന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരെ എൽ.ഡി.എഫ് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുെന്നന്ന തെറ്റായ പ്രചാരണം അദ്ദേഹം നടത്തി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മത ചിഹ്നങ്ങളും വിശ്വാസപ്രമാണങ്ങളും ദുരുപയോഗം ചെയ്യരുതെന്ന ചട്ടം ശബരിമല കര്‍മസമിതി ബി.ജെ.പിക്കായി പരസ്യമായി ലംഘിക്കുന്നു. ഇതിനെതിരെ കര്‍ശനനടപടി സ്വീകരിക്കമെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാറും സെക്രട്ടറി ജി.ആര്‍. അനിലും ആവശ്യപ്പെട്ടു.
Loading...