Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2019 11:33 PM GMT Updated On
date_range 14 April 2019 11:33 PM GMTകാര്‍യാത്രക്കാരനെ വെട്ടിപ്പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ആറ്റിങ്ങല്‍: കാര്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്പിച്ച പ്രധാന പ്രതിയെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. കിഴുവിലം കുറക്കട പുകയിലത്തോപ്പ് ഡി.എസ് ഭവനില്‍ കറുമ്പന് എന്നറിയപ്പെടുന്ന ദിപിന് (21) ആണ് പിടിയിലായത്. ഏപ്രില്‍ ആറിന് രാത്രി 12.15 ഓടെ കോരാണി ഭാഗത്താണ് സംഭവം. ദിപിൻെറ നേതൃത്വത്തിലുള്ള സംഘം കാര്‍ തടഞ്ഞു നിര്‍ത്തി കവര്‍ച്ചാശ്രമം നടത്തുന്നതിനിടയില്‍ എതിര്‍ത്ത പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഷാദിനെ വെട്ടി പരിക്കല്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഫേമസ് വർഗീസിൻെറ നിര്‍ദേശ പ്രകാരം എസ്.എച്ച്.ഒ സിബിച്ചന് ജോസഫ്, എസ്.ഐ ശ്യാം, സി.പി.ഒമാരായ ഇന്ദ്രജിത്ത്, ബാലു, ശ്യാം, എസ്.സി.പി.ഒ മനേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story