Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2019 5:05 AM IST Updated On
date_range 6 April 2019 5:05 AM ISTരാഹുലിേൻറത് രാജ്യവിരുദ്ധ പ്രസ്താവന -ശ്രീധരന് പിള്ള
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യയെ വിഭജിച്ചും ഭാരതീയര്ക്കിടയില് വിഭാഗീയത വളര്‍ത്തിയും രാഷ്ട്രീയലാഭം നേടാമെന്ന വ്യാമോഹത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള. പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കേ ഇന്ത്യയെ അവഗണിക്കുെന്നന്ന രാഹുലിൻെറ പ്രസ്താവന ബ്രിട്ടീഷുകാരുടെ പഴയ ഭിന്നിപ്പിച്ചുഭരിക്കൽ തന്ത്രത്തിൻെറ ആവര്‍ത്തനമാണ്. അധികാരത്തിനുവേണ്ടി രാഷ്ട്രത്തെ വിഭജിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. പരാജയഭീതികാരണം അമേത്തിയില്‍നിന്ന് പലായനം ചെയ്ത് വയനാട് ചുരം കയറി അഭയം തേടാന്‍ നിര്‍ബന്ധിതനായ രാഹുല്‍ ദക്ഷിണേന്ത്യക്കാരുടെ വികാരങ്ങള്‍ ഇളക്കിവിടാനുള്ള ഹീന ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story