Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരജനികൃഷ്‌ണക്ക്...

രജനികൃഷ്‌ണക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

text_fields
bookmark_border
വട്ടിയൂർക്കാവ്: ഉറ്റവരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട ശാരികക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കുടുംബവഴ ക്കിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ട വട്ടിയൂർക്കാവ് മേലത്തുമേലേക്ക് സമീപം ടി.സി 10/1308 (1)ൽ എം.എം.ആർ.എ 41ൽ കൃഷ്ണഭവനിൽ രജനികൃഷ്‌ണ (ശാരിക -43) യുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച വൈകീേട്ടാടെ സംസ്കരിച്ചു. മെഡിക്കൽ കോളജ് മോർച്ചറിയിൽ നിയമ നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ രജനികൃഷ്‌ണയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വിലാപയാത്രയായി വട്ടിയൂർക്കാവ് മേലത്തുമേലെയുള്ള വീട്ടിലെത്തിച്ച മൃതദേഹത്തിൽ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് മൂന്നരയോടെ മൃതദേഹം വട്ടിയൂർക്കാവ് വാഴോട്ടുകോണത്തുള്ള സഹോദരൻ രഞ്ജിത്ത് കൃഷ്ണൻെറ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് െവച്ചു. ബന്ധുക്കൾ ഉൾപ്പെടെ നിരവധിപേർ വാഴോട്ടുകോണത്തുള്ള വീട്ടിലുമെത്തി അന്ത്യോപചാരം അർപ്പിച്ചു. മക്കളായ മിഥുൻ, മിഥുല എന്നിവർ അന്ത്യകർമങ്ങൾ ചെയ്തു. പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലരയോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് രജനികൃഷ്‌ണയുടെ മരണത്തിൽ കലാശിച്ചതെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ധർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപിച്ച രജനികൃഷ്‌ണയുടെ ഭർത്താവ് കുറ്റംസമ്മതിച്ചതായി വട്ടിയൂർക്കാവ് പൊലീസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി.എസ്. ശിവപ്രസാദ് അറിയിച്ചു. കുടുംബപ്രശ്നങ്ങൾ കാരണം ഏറെക്കാലമായി ഇയാൾ കുടുംബവുമായി അകന്ന് മലയിൻകീഴിലെ വീട്ടിലാണ് താമസിച്ചുവന്നത്. തൻെറ സ്വത്തുവകകളും സമ്പാദ്യവും കൈക്കലാക്കിയശേഷം ഭാര്യയും കുടുംബവും ചേർന്ന് തനിക്കെതിരെ ക്രിമിനൽ കേസ് നൽകുകയും തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധവും വൈരാഗ്യവുമാണ് ഇത്തരത്തിൽ കടുംകൈ ചെയ്യാൻ കാരണമെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു. മദ്യം ഉൾപ്പെടെ നിരവധി ലഹരിവസ്തുക്കൾക്ക് അടിമയാണ് ഇയാളെന്നാണ് പൊലീസിൻെറ നിഗമനം. ഇയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം ബുധനാഴ്ച രാത്രി നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story