Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:03 AM IST Updated On
date_range 28 March 2019 5:03 AM ISTചാന്നാർ ലഹള ഒഴിവാക്കിയത് ബി.ജെ.പിയുടെ ജനാധിപത്യബോധമില്ലായ്മ -ബിനോയ് വിശ്വം സമരചരിത്ര സ്മൃതി സംഘടിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നവോത്ഥാന ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച ചാന്നാർ ലഹള വരുംതലമുറ പഠിക്കേണ്ടതില്ലെന്ന തീരുമാനം ബി.ജെ.പി സർക്കാറിൻെറ ജനാധിപത്യ ബോധമില്ലായ്മയാണ് വെളിപ്പെടുത്തുന്നതെന്ന് ബിനോയ് വിശ്വം എം.പി. ചാന്നാർ ലഹള എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരചരിത്ര സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രം എന്നത് ഭൂതകാലത്തിൻെറ വെറും കണക്കെടുപ്പ് മാത്രമല്ല, അത് വർത്തമാനത്തിലേക്കും ഭാവിയിലേക്കുമുള്ള ചൂണ്ടുപലകയാണ്. പ്രാകൃതമായ ഒരു കാലത്ത് നിലനിന്നിരുന്ന ദുരാചാരങ്ങൾക്കെതിരായി ഒരു ജനസമൂഹം നടത്തിയ പോരാട്ടത്തിൻെറ ചരിത്രം തമസ്കരിക്കാൻ ശ്രമിക്കുന്നത് പുതിയകാലത്തെ പോരാട്ടങ്ങളെ തിരസ്കരിക്കാൻ കൂടി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് വി. വിനീത് അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ, ജില്ല പ്രസിഡൻറ് എ.എസ്. ആനന്ദകുമാർ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അരുൺ കെ.എസ്, യുവജനതാദൾ സംസ്ഥാന സെക്രട്ടറി രാജേഷ് കൂട്ടപ്പന, എൻ.വൈ.സി ജില്ല സെക്രട്ടറി എസ്.ആർ സജീവ്, മേലാൻകോട് സുനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story