Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2019 5:03 AM IST Updated On
date_range 27 March 2019 5:03 AM ISTകവിത -കഥ ചർച്ച
text_fieldsbookmark_border
തിരുവനന്തപുരം: എം റൈറ്റേഴ്സ് ഫോറം മലയാളം, തമിഴ്, ഇന്ത്യൻ ഇംഗ്ലീഷ് റൈറ്റേഴ്സ് ഫോറം 108ാം പ്രതിമാസയോഗം സംഘടിപ് പിച്ചു. പ്രസിഡൻറ് പ്രഫ. ജി.എൻ. പണിക്കർ അധ്യക്ഷതവഹിച്ചു. ക്ലാപ്പന ഷൺമുഖൻ, എം.പി. ഉണ്ണിത്താൻ, എം. പാർഥിവൻ, കരുമം എം. നീലകണ്ഠൻ, എൻ. അജിത് വട്ടപ്പാറ, ദിവരാജ് വഞ്ചിയൂർ എന്നിവർ മലയാളം കവിതകളും വി.എസ്. വിജയമോഹൻ, തേവനൂർ ഇൗശ്വരൻ നമ്പൂതിരി, ദിനകവി എന്നിവർ മലയാളം കഥകളും അവതരിപ്പിച്ചു. ജി.എൻ. പണിക്കർ, സജീന്ത മോറീസ്, സുഗത് അമോഘ പവിത്രൻ, വിതുര വി. അശോക്, സന്ധ്യ ആനന്ദ്, സാം ആൻറണി, റോബ്സൺ എന്നിവർ ഇംഗ്ലീഷ് കവിതകളും ആർ.കെ.ആർ. നായർ ഇംഗ്ലീഷ് കഥയും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഡോ. ജി. രാജേന്ദ്രൻപിള്ള, പി. റഹീം തുടങ്ങിയവരും പെങ്കടുത്തു. ടെക് ഫെസ്റ്റ് തിരുവനന്തപുരം: സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ടെക് ഫെസ്റ്റ് മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. വി. നാരായണൻ, സ്പേസ് എൻജിനീയേഴ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ഡോ. വി.വി. കരുണാകരൻ, പ്രിൻസിപ്പൽ ഡോ.ജി. പവിത്രൻ, കോളജ് ഡയറക്ടർ ഡോ.കെ.ആർ. കൈമൾ, ഫിനാൻസ് ഡയറക്ടർ കോശി മാമ്മൻ തുടങ്ങിയവർ സംസാരിച്ചു. ദേശികോത്തമ അധ്യാപക അവാർഡ് ഡോ. എം.എസ്. ഗീതക്ക് തിരുവനന്തപുരം: നാലാഞ്ചിറ മാർ തെയോഫിലസ് ട്രെയിനിങ് കോളജ് പൂർവ വിദ്യാർഥി സംഘടന 'തെയോസ' ഏർപ്പെടുത്തിയ ഇൗ വർഷത്തെ ദേശികോത്തമ അധ്യാപക അവാർഡിന് ഗവ. ട്രെയിനിങ് കോളജ് മുൻ പ്രിൻസിപ്പലും കേരള സർവകലാശാല വിദ്യാഭ്യാസവിഭാഗം ഡീനുമായിരുന്ന ഡോ. എം.എസ്. ഗീത അർഹയായി. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ബുധനാഴ്ച രാവിലെ 11ന് മാർ തെയോഫിലസ് ട്രെയിനിങ് കോളജിെൻറ 62ാം വാർഷിക ദിനാഘോഷ പരിപാടിയിൽ സമ്മാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story