Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല സൂപ്പർ ഡിവിഷൻ:...

ജില്ല സൂപ്പർ ഡിവിഷൻ: കേരള പൊലീസിനും സെൻറ് ജോർജിനും ജയം

text_fields
bookmark_border
തിരുവനന്തപുരം: ജില്ല സൂപ്പർ ഡിവിഷൻ ഫുട്ബാളിൽ കേരള പൊലീസിനും സ​െൻറ് ജോർജിനും വിജയം. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പൊലീസ് സ​െൻറ് മേരീസിനെ തകർത്തത്. പൊലീസിനായി ഫിറോസ് രണ്ടുഗോളും അഖിൽ ഒരുഗോളും നേടി. വൈകീട്ട് നടന്ന മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഗോൾഡൻ ഈഗിൾസിനെ സ​െൻറ് ജോർജ് പറപ്പിച്ചത്. ലീഗിൽ സ​െൻറ് ജോർജി​െൻറ ആദ്യ വിജയമാണ്. കളിയുടെ രണ്ടാമത്തെ മിനിറ്റിൽ തന്നെ നോളനിലൂടെ സ​െൻറ് ജോർജ് മുന്നിലെത്തി. എന്നാൽ പൊരുതിക്കളിച്ച ഈഗിൾസ് പതിനെട്ടാം മിനിറ്റിൽ ഒപ്പമെത്തി. ഗാവിസ് പോസ്റ്റിലേക്ക് നീട്ടിയടിച്ച പന്ത് പ്രതിരോധക്കാരുടെ കൈയിൽ തട്ടി തെറിക്കുകയായിരുന്നു. ഹാൻഡ് ബാളിന് റഫറി പിഴയായി വിധിച്ചത് പെനാൽറ്റി. കിട്ടിയ അവസരം സ്റ്റാലിൻ പാഴാക്കിയില്ല. സ്കോർ (1-1). എന്നാൽ, കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽെക്ക അരുൺ ആൻറണി നേടിയ ഗോളിലൂടെ സ​െൻറ് ജോർജ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്ന് വൈകീട്ട് 3.30ന് ഏജീസ് കേരള പൊഴിയൂർ എസ്.എം.ആർ.സിയെയും രണ്ടാം മത്സരത്തിൽ എസ്.ബി.ഐ ടൈറ്റാനിയത്തെയും നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story